ഗോളിന്റെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഫാറ്റിക്ക്!
കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് അൻസു ഫാറ്റി. എന്നാൽ പിന്നീട് താരത്തിന് പരിക്കേൽക്കുകയും ദീർഘകാലം പുറത്തിരിക്കുകയും ചെയ്തു. എന്നാൽ 2021-ലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് അൻസു ഫാറ്റി. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ മികച്ച യുവതാരങ്ങൾക്ക് സമ്മാനിക്കുന്ന നെക്സ്റ്റ് ജനറേഷൻ 2021 പുരസ്കാരമാണ് ഫാറ്റി കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫാറ്റി ഇത്തവണ ഒന്നാം സ്ഥാനം നേടുകയായിരുന്നു.2002-ന് ശേഷം ജനിച്ച താരങ്ങളെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുക.
Barcelona’s youngest-ever league goalscorer 🔥
— Goal (@goal) March 23, 2021
The Champions League’s youngest-ever goalscorer 🔥
The Spanish national team’s youngest-ever goalscorer 🔥@AnsuFati, the well-deserved winner of #NXGN 2021! 🥇 pic.twitter.com/QASSljDpdH
അതേസമയം മറ്റു രണ്ട് ബാഴ്സ താരങ്ങളും ഈ പുരസ്കാരപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.സൂപ്പർ താരം പെഡ്രി നാലാം സ്ഥാനമാണ് കരസ്ഥമാക്കിയത്. കൂടാതെ ഇലൈക്സ് മോറിബ അൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അൻപത് പേരുടെ ലിസ്റ്റ് ആണ് ഇവർ പുറത്ത് വിടാറുള്ളത്.റെന്നസിന്റെ കാമവിങ്കയാണ് ഇത്തവണ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.ബൊറൂസിയ ഡോർട്മുണ്ടിന്റെ ജിയോ റെയ്നയാണ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഏതായാലും അൻസു ഫാറ്റിയെ സംബന്ധിച്ചെടുത്തോളം ഇതൊരു അർഹിച്ച നേട്ടമാണ്.കിട്ടിയ അവസരങ്ങളിൽ എല്ലാം തന്നെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
🏆 @ANSUFATI -🥇
— FC Barcelona (@FCBarcelona) March 23, 2021
🏆 @Pedri – 4th
🏆 @IlaixMK – 50th
😍 Our players feature on the list of the world's greatest young footballers by @goal 💙❤ pic.twitter.com/cTFa3cYUgw