ഗോളടിച്ച താരങ്ങൾക്ക് കൂവി വിളി,ഒരിക്കലും മോശമായത് പറയില്ലെന്ന് ഗ്രീലിഷും റൈസും!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ അയർലാൻഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡക്ലാൻ റൈസാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.ജാക്ക് ഗ്രീലിഷാണ് മറ്റൊരു ഗോൾ നേടിയത്. അയർലണ്ടിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടന്നത്.

എന്നാൽ ഈ മത്സരത്തിൽ ഗോളടിച്ച റൈസിനും ഗ്രീലിഷിനും അയർലൻഡ് ആരാധകരിൽ നിന്നും വലിയ കൂവലുകളാണ് ഏൽക്കേണ്ടി വന്നത്.മുൻപ് അയർലൻഡിനു വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.പിന്നീട് ഇവർ ഇംഗ്ലണ്ട് ദേശീയ ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് അയർലാൻഡ് ആരാധകർ ഈ രണ്ടു താരങ്ങളെയും കൂടിയത്.എന്നാൽ അയർലണ്ടിനെ കുറിച്ചോ ആരാധകരെ കുറിച്ചോ തങ്ങൾ ഒരിക്കലും മോശമായത് പറയില്ല എന്ന് റൈസും ഗ്രീലിഷും വ്യക്തമാക്കിയിട്ടുണ്ട്.റൈസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ അച്ഛന്റെ കുടുംബം ഐറിഷാണ്. ഗോൾ നേട്ടം ആഘോഷിച്ചാൽ അത് അവരോടുള്ള അനാദരവാകുമെന്ന് ഞാൻ കരുതി.അതുകൊണ്ടാണ് ഗോൾ സെലിബ്രേറ്റ് ചെയ്യാതിരുന്നത്.അയർലൻഡിനോടൊപ്പം കളിച്ചതൊക്കെ മനോഹരമായ ഓർമ്മ തന്നെയാണ്.അവരെക്കുറിച്ച് മോശമായതൊന്നും തന്നെ ഞാൻ പറയില്ല. ഞാൻ അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് ഈ കൂവലുകളോട് റൈസ് പ്രതികരിച്ചിട്ടുള്ളത്.

“ഞാനും റൈസും ഇത് പ്രതീക്ഷിച്ചതാണ്.ഞങ്ങൾ ഒന്നും തന്നെ മോശമായി പറഞ്ഞിട്ടില്ല. അയർലൻഡിനോടൊപ്പം കളിച്ച നിമിഷങ്ങൾ ഞങ്ങൾ വളരെയധികം ആസ്വദിച്ചതാണ്.എന്റെ കുടുംബത്തിൽ ഒരുപാട് പേർ ഐറിഷുകാരാണ്. അതിനാൽ തന്നെ എന്റെ ഭാഗത്ത് ഒരു ബാഡ് ബ്ലഡുമില്ല ” ഇതാണ് ഗ്രീലിഷ് പറഞ്ഞിട്ടുള്ളത്.

യുവേഫ നേഷൻസ് ലീഗ് ബിയിലാണ് ഇംഗ്ലണ്ട് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. താൽക്കാലിക പരിശീലകനായ ലീ കാഴ്സ്ലിയാണ് അവരെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത്.അടുത്ത മത്സരത്തിൽ ഫിൻലാൻഡ് ആണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *