ഗോളടിച്ച് റോഡ്രിഗോയും വിനീഷ്യസും,ഉജ്ജ്വല വിജയവുമായി ബ്രസീൽ.
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്.സ്പെയിനിൽ വെച്ച് നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്.
റോഡ്രിഗോ,വിനീഷ്യസ്,റിച്ചാർലീസൺ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ കറുപ്പും രണ്ടാം പകുതിയിൽ മഞ്ഞ ജേഴ്സിയുമാണ് ബ്രസീൽ അണിഞ്ഞത്.27ആം മിനിറ്റിൽ ജോലിന്റണാണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. ബോക്സിനകത്ത് വെച്ച് വീണുകിട്ടിയ ബോൾ അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് മുപ്പതാം മിനിറ്റിൽ ഒരു സോളോ റണ്ണിലൂടെ റോഡ്രിഗോ ബ്രസീലിന് വേണ്ടി രണ്ടാം ഗോൾ നേടി. എന്നാൽ 36ആം ഗിറാസി ഗോൾ നേടിക്കൊണ്ട് മത്സരം 2-1 എന്ന നിലയിൽ എത്തിച്ചു.
⚽️ GOLAÇO DO RODRYGO! ⚡️
— Penta 🇧🇷 (@Selecaoinfo) June 17, 2023
pic.twitter.com/Z2l7FLd7rO
47ആം മിനിട്ടിലാണ് മിലിറ്റാവോയുടെ ഗോൾ പിറക്കുന്നത്.ലുകാസ് പക്കേറ്റയുടെ ക്രോസിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെയാണ് മിലിറ്റാവോ ഗോൾ നേടിയത്.പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു.വിനീഷ്യസ് ആ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ മത്സരത്തിൽ 4-1 ന്റെ വിജയം ബ്രസീൽ കരസ്ഥമാക്കി. മത്സരത്തിൽ ബ്രസീൽ തന്നെയാണ് ആധിപത്യം പുലർത്തിയത് എങ്കിലും ചില സമയത്ത് ഗിനിയ ബ്രസീലിനെ മുന്നേറ്റങ്ങൾ കൊണ്ട് ഞെട്ടിച്ചിരുന്നു.
അടുത്ത മത്സരത്തിൽ സെനഗലാണ് ബ്രസീലിന്റെ എതിരാളികൾ.ജൂൺ ഇരുപതാം തീയതി രാത്രിയാണ് ആ മത്സരം നടക്കുക.