ഗാബിഗോളിന് രണ്ടുവർഷത്തെ വിലക്ക്!

ബ്രസീലിയൻ താരമായ ഗബ്രിയേൽ ബാർബോസ ഫ്ലമെങ്കോയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ഇദ്ദേഹം 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.എന്നാൽ ഈ താരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ബ്രസീലിയൻ കോടതി രണ്ടു വർഷത്തെ വിലക്ക് ഈ താരത്തിന് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ എട്ടാം തീയതി ഉത്തേജക വിരുദ്ധ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു.എന്നാൽ ഈ ടെസ്റ്റിൽ പങ്കെടുക്കാൻ അദ്ദേഹം വിമുഖത കാണിക്കുകയായിരുന്നു. ഈ ടെസ്റ്റ് വൈകിപ്പിച്ച ഏകതാരം ഗാബിഗോളാണ്.അതിന്റെ നിർദ്ദേശങ്ങളോ പ്രക്രിയകളോ അദ്ദേഹം പാലിച്ചിരുന്നില്ല. മാത്രമല്ല ബാക്കിയുള്ളവരോട് അപമര്യാദയായി അദ്ദേഹം പെരുമാറുകയും ചെയ്തിരുന്നു. അപമര്യാദയായി പെരുമാറിയതിന് ഏഴോളം സാക്ഷികളുണ്ട്.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്.അദ്ദേഹം ഉത്തേജകം ഉപയോഗിച്ചിട്ടില്ല എന്നത് തെളിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഈ മോശമായ പെരുമാറ്റത്തിന് ആണ് ഇപ്പോൾ വിലക്ക് വന്നിട്ടുള്ളത്.ഗാബിഗോൾ ഉത്തേജക വിരുദ്ധ ടെസ്റ്റിൽ തട്ടിപ്പ് കാണിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റം. അതുകൊണ്ടുതന്നെ രണ്ടുവർഷത്തെ വിലക്കാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 8 2023 മുതലാണ് രണ്ടുവർഷം വിലക്ക് നൽകിയിട്ടുള്ളത്.

അതായത് 2025 ഏപ്രിൽ എട്ടാം തീയതി ഈ വിലക്ക് അവസാനിക്കും. ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലബ്ബായ ഫ്ലെമെങ്കോ പുറപ്പെടുവിച്ചിട്ടുണ്ട്.ഈ വിധിക്കെതിരെ അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ പോകും എന്നാണ് ഫ്ലമെങ്കോ അറിയിച്ചിട്ടുള്ളത്.ഈ അപ്പീൽ തള്ളിക്കളഞ്ഞാൽ അദ്ദേഹത്തിന് 2025 ഏപ്രിൽ മാസം വരെ പുറത്തിരിക്കേണ്ടി വരും.ഏതായാലും താരത്തിന് വലിയ വിലക്ക് ലഭിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *