ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും വലിയ സമ്മർദ്ദം നെയ്മർക്കായിരിക്കും : റൊണാൾഡോ
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. മാത്രമല്ല ഒരു വമ്പൻ താരനിര തന്നെ ഇപ്പോൾ ബ്രസീൽ ടീമിലുണ്ട്.സൂപ്പർ താരം നെയ്മർ ജൂനിയറിലാണ് വലിയ പ്രതീക്ഷകൾ ബ്രസീൽ വെച്ചുപുലർത്തുന്നത്.
ഇതേക്കുറിച്ച് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും വലിയ സമ്മർദ്ദം നെയ്മർക്കായിരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ മറ്റുള്ള വേൾഡ് കപ്പുകളെ അപേക്ഷിച്ച ബ്രസീലിന് ഇത്തവണ ബാലൻസ്ഡായിട്ടുള്ള ഒരു ടീം ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. റൊണാൾഡോയുടെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ahead of the World Cup, Ronaldo on PSG attacker Neymar (30):
— Get French Football News (@GFFN) October 16, 2022
“I think the biggest pressure will be on Neymar anyway. Of course, the team is much more balanced than in previous World Cups. Ney will have the help of great players.”https://t.co/UwnmpmAkoC
” ഈ വരുന്ന വേൾഡ് കപ്പിൽ നെയ്മർക്കായിരിക്കും ഏറ്റവും കൂടുതൽ സമ്മർദ്ദം ഉണ്ടാവുക എന്നാണ് ഞാൻ കരുതുന്നത്.തീർച്ചയായും മറ്റുള്ള വേൾഡ് കപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ ബ്രസീലിയൻ ടീം വളരെയധികം സന്തുലിതമാണ്.ഒരുപാട് മികച്ച താരങ്ങളുടെ സഹായം നെയ്മർക്ക് ലഭിക്കുക തന്നെ ചെയ്യും. നിലവിൽ നെയ്മർ ജൂനിയർ ജീവിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങളിലാണ് ” റൊണാൾഡോ പറഞ്ഞു.
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.ആകെ 15 മത്സരങ്ങൾ കളിച്ച നെയ്മർ 11 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരത്തിന്റെ ഈ മികച്ച ഫോം തങ്ങൾക്ക് വേൾഡ് കപ്പിൽ ഏറെ ഗുണകരമാവുമെന്നാണ് ബ്രസീൽ പ്രതീക്ഷിക്കുന്നത്.