ഖത്തർ വേൾഡ് കപ്പിന് ഏറ്റവും കൂടുതൽ താരങ്ങൾ ഏത് ക്ലബ്ബുകളിൽ നിന്ന്? ഏത് ലീഗിൽ നിന്ന്? അറിയേണ്ടതെല്ലാം.

ഖത്തർ വേൾഡ് കപ്പിന്റെ കിക്കോഫിന് വേണ്ടിയുള്ള കാത്തിരിപ്പ് ഏതാണ്ട് അവസാനത്തിൽ എത്തിക്കഴിഞ്ഞു. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.എല്ലാ ടീമുകളും തങ്ങളുടെ ഒരുക്കങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഏതായാലും ഈ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്നത് ഏതൊക്കെ ക്ലബ്ബുകളിൽ നിന്നാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്. 17 താരങ്ങളാണ് ബയേണിൽ നിന്നും ഇത്തവണ വേൾഡ് കപ്പിൽ പങ്കെടുക്കുന്നത്. കാമറൂൺ, കാനഡ, ക്രൊയേഷ്യ, ഫ്രാൻസ്,ജർമ്മനി, മൊറോക്കോ, നെതർലാൻഡ്സ്‌,സെനഗൽ എന്നീ ടീമുകൾക്ക് വേണ്ടിയാണ് ബയേണിൽ നിന്നും താരങ്ങൾ പ്രതിനിധീകരിക്കുന്നത്.

അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണയുമാണ്.16 താരങ്ങളെയാണ് ഇവർ പങ്കെടുപ്പിക്കുന്നത്. മാത്രമല്ല സിറ്റി സ്ഥാപിച്ച 16 താരങ്ങൾ എന്ന റെക്കോർഡ് ബയേൺ ഇത്തവണ തകർക്കുകയും ചെയ്തിട്ടുണ്ട്.ഏതായാലും ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങളുടെ കണക്കുകൾ താഴെ നൽകുന്നു.

Bayern Munich (GER) – 17

Manchester City (ING) and Barcelona (ESP) – 16

Al-Sadd (CAT) – 15

Manchester United (ING) – 14

Real Madrid (ESP) – 13

Chelsea (ING) and Al-Hilal (ARA) – 12

Tottenham (ING), PSG (FRA), Juventus (ITA), Borussia Dortmund (ALE), Ajax (HOL) and Atlético de Madrid (ESP) – 11

ഇനി ഏറ്റവും കൂടുതൽ താരങ്ങളെ പങ്കെടുപ്പിക്കുന്ന ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗാണ്. 136 താരങ്ങളാണ് പ്രീമിയർ ലീഗിൽ നിന്നും വേൾഡ് കപ്പിൽ പങ്കെടുക്കുന്നത്.83 താരങ്ങളെ പങ്കെടുപ്പിക്കുന്ന ലാലിഗയാണ് രണ്ടാം സ്ഥാനത്ത് വരുന്നത്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ താരങ്ങളുടെ എണ്ണം താഴെ നൽകുന്നു.

Premier League (ENG) – 136
La Liga (ESP) – 83
Bundesliga (GER) – 76
Serie A (ITA) – 68
Ligue 1 (FRA) – 54

Leave a Reply

Your email address will not be published. Required fields are marked *