ഖത്തർ വേൾഡ് കപ്പിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്,സവിശേഷതകൾ ഇതാ!

വരുന്ന ഖത്തർ വേൾഡ് കപ്പിന്റെ ഔദ്യോഗിക പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അധികൃതർ ഇത് പുറത്ത് വിട്ടിട്ടുള്ളത്.ഖത്തരി ആർട്ടിസ്റ്റായ ബൗതയാന അൽ മുഫ്ത ഈ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇവർ തന്നെയാണ് ഇത് പുറത്തിറക്കിയതും.

ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് പോസ്റ്ററിന്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ശിരോവസ്ത്രം മുകളിലേക്ക് ഉയർത്തിപ്പിടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്ററിന്റെ മുഖമുദ്ര.ആവേശത്താൽ ഗോൾ സെലിബ്രേഷൻ നടത്തുന്ന രൂപത്തിലാണ് ഈ ശിരോവസ്ത്രം പാറി പറക്കുന്നത്.

ഇതിന് പുറമേ വേറെയും 7 പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്. അറബ് സംസ്കാരവും ഫുട്ബോളും സംയോജിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ ഡിസൈനുകളാണ് ഈ കലാകാരി നിർമ്മിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഒരു അറബ് രാജ്യം വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഗംഭീരമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഖത്തർ ഉള്ളത്.

പോസ്റ്റർ ഡിസൈൻ ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം മുഫ്താ പങ്കുവെച്ചിട്ടുണ്ട്.ഖത്തറിന്റെ ഫുട്ബോൾ സംസ്കാരം വിളിച്ചോതാനാണ് താൻ ആഗ്രഹിച്ചത് എന്നാണ് ഈ കലാകാരി പറഞ്ഞിട്ടുള്ളത്. നവംബർ 21നാണ് വേൾഡ് കപ്പ് ആരംഭിക്കുക. ഡിസംബർ 18ന് കലാശപ്പോരാട്ടം നടക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *