ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ ജേഴ്സി പുറത്ത്,ലോകത്തിലെ ഏറ്റവും മനോഹരമായതെന്ന് റിച്ചാർലീസൺ!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി കുറഞ്ഞ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വേൾഡ് കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. ഫിഫ റാങ്കിങ്ങിൽ ഒന്നാമതായി കൊണ്ടാണ് ബ്രസീൽ വേൾഡ് കപ്പിന് ഒരുങ്ങുന്നത്.
ഇപ്പോഴിതാ ഈ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ ജേഴ്സി പുറത്തിറങ്ങിയിട്ടുണ്ട്. പ്രമുഖ നിർമ്മാതാക്കളായ നൈക്കാണ് ബ്രസീലിന്റെ ജേഴ്സി നിർമ്മിച്ചിട്ടുള്ളത്. ഹോം ജേഴ്സി പരമ്പരാഗതമായ മഞ്ഞ നിറത്തിലും എവേ ജേഴ്സി നീല നിറത്തിലുമാണുള്ളത്.ജാഗ്വറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.2002 വേൾഡ് കപ്പിലെ ബ്രസിലിന്റെ ജേഴ്സിയെ ഓർമ്മിപ്പിക്കുന്ന രൂപത്തിലുള്ള ജേഴ്സിയാണ് ഇത്തവണ ബ്രസീൽ വേൾഡ് കപ്പിൽ അണിയുക. ആ കിരീടനേട്ടത്തിന്റെ ഇരുപതാം വാർഷികം ബ്രസീൽ ഈ വർഷം ആഘോഷിക്കുകയും ചെയ്തിരുന്നു.
Veja a camisa que o Brasil vai usar na Copa do Mundo 2022
— ge (@geglobo) August 7, 2022
Uniforme é inspirado nas onças-pintadas. Esporte Espetacular leva Richarlison ao Pantanal para ver modelo que vai vestir o Brasil no Catar: "A mais bonita do mundo"
Mais fotos aqui ➡️ https://t.co/Z3Y1c6zDtJ pic.twitter.com/WsRPvWf2Ci
ഡൈനാമിക്ക് യെല്ലോ,പാരാമൌണ്ട് ബ്ലൂ എന്നീ നിറങ്ങളിലാണ് ജേഴ്സി ഉള്ളത്. കൂടാതെ ഹോം ജഴ്സിയിൽ പച്ച നിറത്തിലുള്ള ചെറിയ കോളറും അതിന്മേൽ നീല നിറത്തിലുള്ള ചെറിയ സ്ട്രിപ്പുമുണ്ട്. സെപ്റ്റംബർ പതിനഞ്ചാം തീയതി മുതൽ ഈ ജേഴ്സി ആരാധകർക്ക് വാങ്ങാൻ ലഭ്യമാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം ജേഴ്സിയെ കുറിച്ച് സൂപ്പർ താരം റിച്ചാർലീസൺ ചില കാര്യങ്ങൾ പറയുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.റിച്ചാർലീസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീലിയൻ ടീമിന്റെ ജേഴ്സി ധരിക്കുന്നതിലും മികച്ച ഒരു കാര്യം നിലവിൽ ലോകത്തില്ല.ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണിത്. ഇത് എതിരാളികളെ ഭയപ്പെടുത്തുന്നുണ്ട് ” ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.
ഏതായാലും വരുന്ന വേൾഡ് കപ്പിനെ വലിയ പ്രതീക്ഷകളോടുകൂടിയാണ് ബ്രസീലിയൻ ആരാധകർ നോക്കി കാണുന്നത്.സെർബിയ,സ്വിറ്റ്സർലാന്റ്,കാമറൂൺ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ.