ഖത്തറിലെ വേൾഡ് കപ്പ് യോഗ്യത മത്സരം,ഫിഫക്കെതിരെ രൂക്ഷവിമർശനവുമായി പെറു!
വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ എതിരാളികൾ ഓസ്ട്രേലിയയാണ്. ഖത്തറിലെ അൽ റയ്യാനിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കും.
എന്നാൽ ഈ മത്സരം ഖത്തറിൽ സംഘടിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പെറു രംഗത്ത് വന്നിട്ടുണ്ട്.പെറുവിന്റെ അസിസ്റ്റന്റ് പരിശീലകനായ നോബ്ബി സൊളാനോയാണ് ഫിഫക്കെതിരെ ആഞ്ഞടിച്ചിട്ടുള്ളത്. അതായത് ഖത്തറിൽ കൊടും ചൂടുള്ള സമയത്താണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്നാരോപിച്ചാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്.സോളാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“We’re being asked to play in the same conditions that it was decided that the World Cup wouldn’t be possible to be played in."
— Tom Hancock 🇺🇦 (@Tom_Hancock_) June 12, 2022
Daily reminder that the 2022 World Cup and everything associated with it is absurdity personified. https://t.co/vOI449MH5T
” സ്റ്റേഡിയം എയർ കണ്ടീഷ്‌ന്ഡാണ് എന്നവർ അറിയിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ കളിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവിടുത്തെ കൊടും ചൂട് കാരണം ഞങ്ങൾക്കവിടെ പരിശീലനം നടത്താനാവില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ സ്പെയിനിലാണ് പരിശീലനം നടത്തിയത്. വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഓസ്ട്രേലിയക്ക് എങ്ങനെയാണ് എന്നറിയില്ല ” ഇതാണ് പെറുവിന്റെ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നേരത്തെ തന്നെ ഖത്തറിന് ആതിഥേയത്വം നൽകിയതിന് ഫിഫക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.ഖത്തറിൽ ചൂട് കുറവുള്ള സമയത്താണ് വേൾഡ് കപ്പ് ഷെഡ്യൂളുകൾ ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ളത്.