ക്ഷമ വേണം: മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഡൊറിവാൽ ജൂനിയർ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയിൽ നിന്ന് സെമിഫൈനൽ പോലും കാണാതെ ബ്രസീൽ പുറത്താവുകയായിരുന്നു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ ഉറുഗ്വയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീലിന്റെ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന മൂന്ന് ടൂർണമെന്റുകളിൽ ഒന്നിൽ പോലും കിരീടം നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. 2019 ലാണ് ബ്രസീൽ അവസാനമായി കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർക്ക് വലിയ വിമർശനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും തോൽവിയുടെയും പുറത്താവലിന്റെയും മുഴുവൻ ഉത്തരവാദിത്വവും ഈ പരിശീലകൻ ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല എല്ലാവരും ക്ഷമ കാണിക്കേണ്ടതിന്റെ ആവശ്യകതയും ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഡൊറിവാൽ ജൂനിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഇത്തരം ജോലികൾക്ക് വലിയ രൂപത്തിലുള്ള ക്ഷമ തന്നെ ആവശ്യമാണ്.തീർച്ചയായും എല്ലാവരും ക്ഷമ കാണിക്കണം. ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ഇതല്ല. ഈ റിസൾട്ടിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. പക്ഷേ ഇമ്പ്രൂവ് ആവാനും വികസിക്കാനും ഈ ടീമിന് വലിയൊരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ പരിശീലക സ്ഥാനത്തു നിന്നും ടിറ്റെ പടിയിറങ്ങിയതിനു ശേഷം ബ്രസീലിന്റെ കഷ്ടകാലം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.നിരവധി സമനിലകളും തോൽവികളും അവർക്ക് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഡൊറിവാൽ ജൂനിയറെ പുറത്താക്കണം എന്നുള്ള ആവശ്യം പോലും ഇപ്പോൾ ഉയർന്നു കേട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം തന്നെ തുടരുമെന്ന് CBF സ്ഥിരീകരിച്ചിട്ടുമുണ്ട്.