ക്ലബ് വേൾഡ് കപ്പും മാറ്റിവെച്ച് ഫിഫ
അടുത്ത വർഷം നടക്കേണ്ടിയിരുന്ന ക്ലബ് വേൾഡ് കപ്പും മാറ്റിവെച്ചതായി ഫിഫ അറിയിച്ചു. ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യുറോ കപ്പും അടുത്ത സമ്മറിലേക്ക് മാറ്റിയതിനെ തുടർന്നാണ് അടുത്ത സമ്മറിൽ നടക്കേണ്ട ക്ലബ് വേൾഡ് കപ്പ് മാറ്റിവെക്കാൻ ഫിഫ തീരുമാനിച്ചത്. അടുത്ത വർഷം മറ്റൊരു സമയത്തോ അതെല്ലങ്കിൽ 2022 ലോ 2023 ലോ ആയിരിക്കും ഇത് നടത്തുക എന്നാണ് അറിയാൻ കഴിയുന്നത്. കൃത്യമായ തിയ്യതി ഫിഫ പിന്നീട് പ്രഖ്യാപിക്കും.
"Cooperation, mutual respect and understanding must be the guiding principles for all decision makers to have in mind at this crucial moment in time."
— FIFA.com (@FIFAcom) March 17, 2020
A statement from FIFA President Gianni Infantino concerning #COVID19's impact on global football.
കൊറോണക്കെതിരെ ലോകത്തിന് തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഫിഫ മറന്നില്ല. ലോകം അസാധാരണമായ ഒരു വെല്ലുവിളിയെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പരസ്പരസഹകരണവും ബഹുമാനവുമാണ് ആവശ്യമെന്ന് ഫിഫ ഓർമ്മപ്പെടുത്തി. ഈ സാഹചര്യത്തിന്റെ അവസ്ഥകളെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നാൽ മാത്രമേ ഇനി നടക്കേണ്ട മത്സരങ്ങൾ എപ്പോൾ നടത്തപ്പെടുമെന്നത് കൃത്യമായി അറിയിക്കാൻ സാധിക്കുകയൊള്ളൂ എന്നും ഫിഫ കൂട്ടിച്ചേർത്തു.