ക്ലബ് തിരിച്ചു വിളിച്ചു, രണ്ട് താരങ്ങളെ കൂടി ബ്രസീലിന് നഷ്ടമായി!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്രസീൽ ടീമുള്ളത്. ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ചിലിയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ ഇന്ത്യൻ സമയം പുലർച്ചെ 6:30-ന് ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേ മറ്റൊരു തിരിച്ചടി കൂടി ഇപ്പോൾ ബ്രസീലിയൻ ടീമിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്തെന്നാൽ ബ്രസീൽ ടീമിൽ ഉൾപ്പെട്ടിരുന്ന ക്ലൌഡിഞ്ഞോ, മാൽക്കം എന്നിവരെ അവരുടെ റഷ്യൻ ക്ലബായ സെനിത് ഇപ്പോൾ തിരിച്ചു വിളിച്ചിട്ടുണ്ട്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടാനുള്ള ഒരുക്കത്തിലാണ് സെനിത്. അത്കൊണ്ട് തന്നെ ഈ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനാലാണ് സെനിത് ഇരുവരെയും തിരിച്ചു വിളിച്ചത്. ഇതോടെ ബ്രസീലിന്റെ സ്‌ക്വാഡ് 22 പേരായി ചുരുങ്ങിയിട്ടുണ്ട്.34 പേരെയായിരുന്നു ടിറ്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്.
😳😳
— ge (@geglobo) September 1, 2021
Zenit pede retorno de Malcom e Claudinho, e Tite perde mais dois jogadores para Eliminatórias
➡️ https://t.co/ltypI8zJvu pic.twitter.com/lMHv6Kd0OT
പ്രീമിയർ ലീഗിലെ താരങ്ങളായ ആലിസൺ, ഫാബിഞ്ഞോ, ഫിർമിനോ,എഡേഴ്‌സൺ, ജീസസ്, തിയാഗോ സിൽവ,ഫ്രഡ്, റിച്ചാർലീസൺ, റഫീഞ്ഞ എന്നിവരെ ബ്രസീലിന് നഷ്ടമായിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ക്ലൌഡിഞ്ഞോയെയും മാൽക്കമിനെയും ഇപ്പോൾ ബ്രസീലിന് നഷ്ടമായിരിക്കുന്നത്. ഇനി ബ്രസീലിയൻ ടീമിൽ ഉള്ള താരങ്ങൾ ഇവരാണ്.
Goalkeepers : Weverton (Palmeiras) and Santos (Athletico) and Everson (Atlético-MG);
Defenders : Marquinhos (PSG), Éder Militão (Real Madrid), Lucas Veríssimo (Benfica), Miranda (São Paulo);
Full-backs : Danilo (Juventus), Alex Sandro (Juventus), Guilherme Arana (Atlético-MG), and Daniel Alves (São Paulo);
Midfielders : Bruno Guimarães (Lyon), Casemiro (Real Madrid), Éverton Ribeiro (Flemish), Lucas Paquetá (Lyon), Gerson (Olympique) and Edenílson (International);
Strikers : Neymar (PSG), Matheus Cunha (Atlético Madrid), Gabigol (Flemish), Hulk (Atlético-MG) and Vini Jr (Real Madrid).
ഏതായാലും പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം ബ്രസീലിന് വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്.