ക്ലബ്ബ് വേൾഡ് കപ്പ്, പുതിയ ഒരു ട്രാൻസ്ഫർ വിൻഡോ കൂടി തുറക്കാൻ ഫിഫ!
ഫുട്ബോൾ ലോകത്ത് നിലവിൽ രണ്ട് ട്രാൻസ്ഫർ ജാലകങ്ങളാണ് ഉള്ളത്. ഒന്ന് സമ്മർ ട്രാൻസ്ഫർ വിൻഡോയും രണ്ടാമത്തേത് വിൻഡർ ട്രാൻസ്ഫർ വിൻഡോയും. ജൂലൈ മാസം മുതൽ ഓഗസ്റ്റ് മാസം വരെയാണ് സാധാരണ രീതിയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഉണ്ടാവാറുള്ളത്. അതേസമയം ജനുവരി മാസത്തിലാണ് വിന്റർ ട്രാൻസ്ഫർ വിൻഡോ നടക്കാറുള്ളത്.
എന്നാൽ അടുത്ത വർഷം ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കൂടുതൽ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്.32 ടീമുകൾ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിൽ വച്ചുകൊണ്ടാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്നത്. ജൂൺമാസം മുതൽ ജൂലൈ മാസം വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറുക.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പുതിയ ട്രാൻസ്ഫർ വിൻഡോ തുറക്കാൻ ഫിഫ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.ഒരു ഇടക്കാല ട്രാൻസ്ഫർ ജാലകം ആയിരിക്കും ഇവർ തുറക്കുക.
ജൂൺ ഒന്നാം തീയതി മുതൽ ജൂൺ പത്താം തീയതി വരെ നീണ്ടുനിൽക്കുന്ന ഒരു ചെറിയ ട്രാൻസ്ഫർ ജാലകം ആണ് ഫിഫ ഓപ്പൺ ചെയ്യുക. ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം ജൂൺ 30 ആം തീയതി ഫ്രീ ഏജന്റ് ആവുന്ന താരങ്ങൾക്ക് അതിന് മുന്നേ തന്നെ മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള അവസരം നൽകുക എന്നുള്ളതാണ്. അതായത് കരാർ അവസാനിക്കുന്നതിന് മുന്നേ തന്നെ ക്ലബ്ബിന്റെ സമ്മതത്തോടുകൂടി താരങ്ങൾക്ക് ക്ലബ്ബ് വിടാൻ സാധിക്കും.
ക്ലബ്ബ് വേൾഡ് കപ്പിന് മുന്നേ താരങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഫിഫ ഈ ട്രാൻസ്ഫർ റൂളിൽ മാറ്റം വരുത്തുന്നത്. ടൂർണമെന്റിൽ രണ്ട് വ്യത്യസ്ത ടീമുകളെ പ്രതിനിധീകരിക്കാൻ താരങ്ങൾക്ക് അനുമതിയില്ല.ഏതെങ്കിലും ഒരു ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കാൻ സാധിക്കുക.ഡി ബ്രൂയിന,ഡേവിസ്,കിമ്മിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അടുത്ത ജൂൺ 30 ആം തീയതിയോടുകൂടി അവസാനിക്കും. ഈ കരാർ പുതുക്കുന്നില്ലെങ്കിൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് മുന്നേ തന്നെ അവർക്ക് വേറെ ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാനുള്ള അവസരം ഉണ്ടായിരിക്കും. ഏതായാലും കൂടുതൽ മികച്ച രൂപത്തിൽ ക്ലബ്ബ് വേൾഡ് കപ്പ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് ഫിഫ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.