ക്രോയേഷ്യക്കും ഇംഗ്ലണ്ടിനും സമനിലകുരുക്ക്, സ്വീഡന് വിജയം!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാർക്ക് സമനില. ക്രോയേഷ്യയും ഇംഗ്ലണ്ടുമാണ് സമനിലയിൽ കുരുങ്ങിയത്. അതേസമയം സ്വീഡൻ വിജയം നേടി.ക്രോയേഷ്യയെ ചെക്ക് റിപബ്ലിക്കാണ് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു.മത്സരത്തിന്റെ 37-ആം മിനുട്ടിൽ പാട്രിക് ഷിക്കാണ് പെനാൽറ്റിയിലൂടെ ചെക്കിന് ലീഡ് നേടികൊടുത്തത്. എന്നാൽ 47-ആം മിനിറ്റിൽ പെരിസിച്ച് ഈ ഗോളിന് മറുപടി നൽകുകയായിരുന്നു.
Goalless at Wembley. Fair result? 🤔#EURO2020
— UEFA EURO 2020 (@EURO2020) June 18, 2021
അതേസമയം ഈ ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ടിനും സമനില പിണഞ്ഞു. സ്കോട്ട്ലാന്റ് ആണ് ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ചത്.വമ്പൻ താരനിര തങ്ങളുടെ പക്കലുണ്ടായിട്ടും ഒരൊറ്റ ഗോൾ പോലും നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല.നാല് പോയിന്റുകൾ വീതമുള്ള ചെക്ക് റിപബ്ലിക്ക് ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്.ഓരോ പോയിന്റ് വീതമുളള ക്രോയേഷ്യ, സ്കോട്ട്ലാന്റ് എന്നിവരാണ് പിറകിൽ.
അതേസമയം മറ്റൊരു മത്സരത്തിൽ സ്വീഡൻ സ്ലോവാക്യയെ കീഴടക്കി.മത്സരത്തിന്റെ 77-ആം മിനുട്ടിൽ ഫോർസ്ബർഗ് നേടിയ ഗോളിലൂടെ സ്വീഡൻ ജയം നേടിയത്.നിലവിൽ നാല് പോയിന്റുള്ള സ്വീഡൻ ഗ്രൂപ്പിൽ ഒന്നാമതാണ്.