ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ!

ഖത്തർ വേൾഡ് കപ്പ് ഗ്രൂപ്പ് എഫിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ വമ്പൻമാരായ ക്രൊയേഷ്യക്ക് സമനില. ഗോൾ രഹിത സമനിലയിലാണ് ക്രൊയേഷ്യയെ മൊറോക്കോ തളച്ചത്.ഇരു ടീമുകളും മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.

പെരിസിച്ച്,മോഡ്രിച്ച് തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെ അണിനിരത്തി കൊണ്ടാണ് ക്രൊയേഷ്യ കളത്തിൽ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് ഹക്കീമി,സിയച്ച് തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ പലപ്പോഴും മൊറോക്കോയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. എന്നാൽ ഗോളുകൾ അകന്നു നിൽക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒരുപോലെയാണ് കളിച്ചത്. ലഭിച്ച ചെറിയ അവസരങ്ങൾ മുതലെടുക്കാൻ ഇവർക്ക് സാധിക്കാത്ത പോലെ തിരിച്ചടിയായി. ഇതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇനി അടുത്ത മത്സരത്തിൽ ക്രൊയേഷ്യ കാനഡയെയാണ് നേരിടുക. അതേസമയം മൊറോക്കോയുടെ എതിരാളികൾ ബെൽജിയമാണ്.

Leave a Reply

Your email address will not be published. Required fields are marked *