ക്രിസ്റ്റ്യാനോ 3000 ഗോളുകൾ നേടിയേക്കാം, പക്ഷേ അദ്ദേഹത്തിന് ഫുട്ബോൾ കളിക്കാൻ അറിയില്ല:മുൻ റയൽ താരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെയാണ് ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. അതായത് ഫുട്ബോളിന്റെ ചരിത്രത്തിൽ 900 ഒഫീഷ്യൽ ഗോളുകൾ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കുകയായിരുന്നു. ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിൽ തന്നെയാണ്.39ആം അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അന്റോണിയോ കസ്സാനോ. എന്നാൽ ക്രിസ്റ്റ്യാനോക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ.ക്രിസ്റ്റ്യാനോക്ക് 3000 ഗോളുകൾ നേടാൻ കഴിയുമെന്നും എന്നാൽ ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്നുമാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ടീമിനെ ഗുണം ചെയ്യാത്തതിനെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.കസ്സാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോൾ എങ്ങനെ കളിക്കണം എന്നറിയാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന് വേണമെങ്കിൽ 3000 ഗോളുകൾ നേടാൻ സാധിക്കും. പക്ഷേ ഫുട്ബോൾ കളിക്കാൻ അറിയില്ല.ബാക്കിയുള്ള സ്ട്രൈക്കർമാരെ നോക്കൂ,Higuaín, Lewandowski, Benzema, Agüero, Ibra, Suárez ഇവർ എല്ലാവരും ഫുട്ബോൾ കളിച്ചിട്ടുള്ളവരാണ്.ടീം ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് അവർക്കറിയാം. പക്ഷേ ക്രിസ്റ്റ്യാനോ അങ്ങനെയല്ല.ഗോൾ,ഗോൾ,ഗോൾ എന്നല്ലാതെ മറ്റൊരു ലക്ഷ്യവും അദ്ദേഹത്തിന് ഇല്ല ” ഇതാണ് കസ്സാനോ പറഞ്ഞിട്ടുള്ളത്.
യാതൊരുവിധ മടിയും കൂടാതെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചുവിടുന്ന മുൻ താരങ്ങളിൽ ഒരാൾ കൂടിയാണ് അന്റോണിയോ കസ്സാനോ. 2006 മുതൽ 2008 വരെയാണ് ഇദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ളത്.ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി 39 മത്സരങ്ങൾ കൂടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.