ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെയെ പോലെ : താരതമ്യവുമായി അൽ നസ്സ്ർ പരിശീലകൻ.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്. 200 മില്യൻ യൂറോ എന്ന ഭീമമായ സാലറിയാണ് റൊണാൾഡോക്ക് ലഭിക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലേക്ക് വന്നത് ഏവരിലും അത്ഭുതം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു.റൊണാൾഡോയുടെ അരങ്ങേറ്റത്തിന് വേണ്ടിയാണ് നിലവിൽ ആരാധകർ കാത്തിരിക്കുന്നത്.

ഏതായാലും റൊണാൾഡോയുടെ ഏഷ്യയിലേക്കുള്ള ഈ വരവിനെ അൽ നസ്സ്ർ പരിശീലകനായ റൂഡി ഗാർഷ്യ ബ്രസീലിയൻ ഇതിഹാസമായ പെലെയുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. 1975 ൽ പെലെ ബ്രസീൽ വിട്ടുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിലേക്ക് വന്നിരുന്നു. അതുപോലെ പെലെയുടെ വഴിയിലാണ് ക്രിസ്റ്റ്യാനോ സഞ്ചരിക്കുന്നത് എന്നാണ് റൂഡി ഗാർഷ്യ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ നീക്കത്തെ ഞാൻ പെലെയുടെ നിക്കവുമായാണ് താരതമ്യം ചെയ്യുക.പെലെ തന്റെ അവസാന കാലഘട്ടത്തിൽ അമേരിക്കയിലേക്ക് എത്തിയിരുന്നു.അതുവഴി ഫുട്ബോളും കായിക സംസ്കാരവും വികസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.അത് തന്നെയാണ് റൊണാൾഡോയുടെ കാര്യത്തിലും സംഭവിക്കുക. സൗദി അറേബ്യയുടെ ഫുട്ബോൾ വികാസത്തിന് റൊണാൾഡോ സഹായകരമാവും ” റൂഡി ഗാർഷ്യ പറഞ്ഞു.

തന്റെ 35 വയസ്സിലായിരുന്നു പെലെ അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസുമായി ഒപ്പുവെച്ചത്. രണ്ടുവർഷം പെലെ അവിടെ കളിക്കുകയും ചെയ്തിരുന്നു. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി അറേബ്യൻ ഫുട്ബോളിന് ഗുണകരമാവും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *