ക്രിസ്റ്റ്യാനോ റെക്കോർഡ് തകർത്തിട്ടില്ല, കണക്കുകൾ പുറത്ത് വിട്ട് ചെക്ക് എഫ്എ!

കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കപ്പ് ഫൈനലിൽ നാപോളിക്കെതിരെ യുവന്റസിന്റെ ആദ്യ ഗോൾ നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ഇതോടെ റൊണാൾഡോയുടെ ആകെ കരിയർ ഗോളുകളുടെ എണ്ണം 760 ആയി ഉയർന്നിരുന്നു. തുടർന്ന് ഫുട്ബോൾ മാധ്യമങ്ങൾ എല്ലാം തന്നെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി റൊണാൾഡോയെ അംഗീകരിച്ചിരുന്നു. ഔദ്യോഗികകണക്കുകൾ പ്രകാരം 759 ഗോളുകൾ നേടിയ ചെക്ക് ഇതിഹാസതാരം ജോസഫ് ബീക്കണെയാണ് റൊണാൾഡോ മറികടന്നിരുന്നത്. എന്നാൽ ഈ കണക്കുകൾ ഔദ്യോഗികമല്ല എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെക്ക് എഫ്എ. കഴിഞ്ഞ ദിവസം അവരുടെ ട്വിറ്റെറിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയാണ് അവർ യഥാർത്ഥ കണക്കുകൾ എന്ന് അവകാശപ്പെടുന്ന കണക്കുകൾ അവതരിപ്പിച്ചത്.

ഇവരുടെ കണക്കുകൾ പ്രകാരം ബീക്കൺ 759 കരിയർ ഗോളുകൾ അല്ല നേടിയിട്ടുള്ളത്. മറിച്ച് 821 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുണ്ട്. ചെക്ക് എഫ്എയുടെ കമ്മറ്റി തലവനായ ജറോസ്ലാവ് കൊലാർ ആണ് ഈ കണക്കുകൾ വിവരിക്കുന്നതു. ഔദ്യോഗിക മത്സരങ്ങളിൽ നിന്ന് 821 ഗോളുകൾ ബീക്കൺ നേടിയിട്ടുണ്ട് എന്നാണ് ഇവരുടെ വാദം. അതേസമയം കഴിഞ്ഞ ദിവസം തന്നെ മറ്റൊരു കണക്കുകളും പുറത്ത് വന്നിരുന്നു. ഇതുപ്രകാരം റൊണാൾഡോ ഗോൾ വേട്ടയിൽ നാലാം സ്ഥാനത്താണ്. അതായത് 805 ഗോളുകൾ നേടിയ ജോസഫ് ബീക്കൺ ആണ് ഒന്നാം സ്ഥാനത്ത്‌.1931 മുതൽ 1956 വരെയാണ് ബീക്കൺ ഈ ഗോളുകൾ നേടിയത്.രണ്ടാം സ്ഥാനത്ത്‌ ബ്രസീലിയൻ ഇതിഹാസതാരം റൊമാരിയോയാണ് രണ്ടാം സ്ഥാനത്ത്‌.772 ഗോളുകളാണ് റൊമാരിയോ തന്റെ കരിയറിൽ നേടിയിട്ടുള്ളത്.മൂന്നാം സ്ഥാനത്ത്‌ ഇതിഹാസതാരം പെലെയാണ്.767 ഗോളുകളാണ് പെലെ തന്റെ കരിയറിൽ നേടിയത്. ഇവർക്ക്‌ പിറകിലാണ് ഈ കണക്കുകൾ പ്രകാരം റൊണാൾഡോയുടെ സ്ഥാനം.760 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഏതായാലും ശരിയായ വിവരങ്ങൾ ഏതാണ് എന്നതിന് വ്യക്തത കൈവരേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *