ക്രിസ്റ്റ്യാനോ ഗോളടിച്ചാൽ യുവന്റസ് കിരീടം ചൂടും? കണക്കുകൾ ഇങ്ങനെ!

ഇന്ന് നടക്കുന്ന കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ യുവന്റസും അറ്റലാന്റയും തമ്മിൽ മാറ്റുരക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം. കിരീടം മാത്രമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് യുവന്റസിന്റെ പ്രതീക്ഷകൾ. ആ പ്രതീക്ഷകൾ ശരി വെക്കുന്ന രൂപത്തിലുള്ളതാണ് താരത്തിന്റെ ഫൈനലിലെ കണക്കുകളും.റൊണാൾഡോ ഗോൾ നേടിയ 84% ഫൈനലുകളിലും റൊണാൾഡോയുടെ ടീം കിരീടം ചൂടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ കരിയറിലെ 37-ആം ഫൈനലാണ് ഇത്‌.പോർച്ചുഗൽ, സ്പോർട്ടിങ്, യുണൈറ്റഡ്, റയൽ, യുവന്റസ് എന്നിവർക്ക് വേണ്ടിയാണിത്.എന്നാൽ 29 ഫൈനലുകളിൽ മാത്രമേ റൊണാൾഡോക്ക് കളിക്കാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളത് ഇഞ്ചുറികൾ കാരണം നഷ്ടമാവുകയായിരുന്നു.29 എണ്ണത്തിൽ 19 എണ്ണത്തിൽ വിജയിച്ചു കൊണ്ട് റൊണാൾഡോയുടെ ടീം കിരീടം ചൂടി.10 എണ്ണത്തിൽ പരാജയപ്പെട്ടു. താരം 20 ഗോളുകൾ നേടി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ 4 ഫൈനലുകളിൽ മാത്രമാണ് താരത്തിന്റെ ടീം പരാജയപ്പെട്ടത്. 2005-ലെ എഫ്എ കപ്പിൽ ചെൽസിക്കെതിരെയുള്ള ഫൈനലിൽ,ബാഴ്സലോണക്കെതിരെയുള്ള രണ്ട് സൂപ്പർ കോപ്പ ഫൈനലുകളിൽ, 2013-ൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള കോപ്പ ഡെൽ റേ ഫൈനലിൽ. ഇവയിൽ മാത്രമാണ് റൊണാൾഡോയുടെ ടീം പരാജയപ്പെട്ടിട്ടുള്ളത്.

യുവന്റസിൽ ചേർന്ന ശേഷം റൊണാൾഡോയുടെ അഞ്ചാം ഫൈനൽ ആണിത്.2018-ലെയും 2020-ലെയും സൂപ്പർ കോപ്പ ഇറ്റാലിയാന റൊണാൾഡോ യുവന്റസിനൊപ്പം നേടിയിട്ടുണ്ട്. ഈ ഫൈനലുകളിൽ താരം ഗോൾ നേടിയിട്ടുമുണ്ട്.2020-ലെ കോപ്പ ഇറ്റാലിയ,2019 ലെ സൂപ്പർ കോപ്പ എന്നിവയിൽ പരാജയപ്പെട്ടു. ഇതിൽ രണ്ടിലും റൊണാൾഡോ ഗോൾ നേടിയിട്ടുമില്ല.

റൊണാൾഡോ വിജയിച്ച 19 മത്സരങ്ങളിൽ 16 എണ്ണത്തിലും താരം ഗോൾ നേടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ താരം ഇന്ന് ഗോൾ നേടുകയാണെങ്കിൽ യുവന്റസിന് വിജയം ഏറെക്കുറെ ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *