ക്രിസ്റ്റ്യാനോ ഒരു വിഡ്ഢിയാണ്, രൂക്ഷവിമർശനവുമായി മുൻ ജർമ്മൻ താരം!

കഴിഞ്ഞ ജർമ്മനിക്കെതിരെയുള്ള മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് പോർച്ചുഗൽ തകർന്നടിഞ്ഞത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ തിളങ്ങിയിരുന്നുവെങ്കിലും വമ്പൻ തോൽവി വഴങ്ങാനായിരുന്നു പോർച്ചുഗല്ലിന്റെ വിധി. ഈ മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ നിഷ്പ്രഭനാക്കുന്ന ഒരു സ്കില്ല് പുറത്തെടുത്തിരുന്നു. ഒരു നോ ലുക്ക്‌ ബാക്ക്ഹീൽ പാസ് നൽകികൊണ്ടായിരുന്നു റൂഡിഗറിനെ കബളിപ്പിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ജർമ്മൻ താരം ഡീറ്റർ ഹമാൻ.ക്രിസ്റ്റ്യാനോ ഒരു വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സ്കില്ല് മികച്ചതായിരുന്നുവെങ്കിലും അതാണ് തോൽവിക്ക് കാരണമായത് എന്നാണ് ഇദ്ദേഹത്തിന്റെ വിമർശനം.ഒരു ഐറിഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” എനിക്കത് ഒരു അസംബന്ധമായാണ് അനുഭവപ്പെട്ടത്.അദ്ദേഹത്തിന്റെ സ്കില്ല് മികച്ചതായിരുന്നു.നമുക്കറിയാം അത്‌ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്ന ഒന്നാണെന്ന്.ഒരു രീതിയിൽ അദ്ദേഹം എതിരാളികളെ പരിഹസിക്കുകയാണ് ചെയ്തത്.മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് മാത്രം വിജയിച്ചു നിൽക്കുന്ന സമയത്താണത്.ശരിക്കും ക്രിസ്റ്റ്യാനോ ഒരു വിഡ്ഢിയെ പോലെയാണ് പെരുമാറിയത്. ഒരു വിഡ്ഢിത്തമാണ് അദ്ദേഹം ചെയ്തത്.ആ സമയത്ത് അവർ തങ്ങൾ എന്താണ് ചിന്തിച്ചതെന്ന് നിങ്ങൾ ജർമ്മൻ താരങ്ങളോട് ചോദിച്ചു നോക്കൂ.ക്രിസ്റ്റ്യാനോയുടെ ഈ കബളിപ്പിക്കൽ അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും.ഒരുപക്ഷെ അത്‌ അവരെ പ്രകോപിപ്പിച്ചിരിക്കും. അതായിരിക്കും കാര്യങ്ങൾ ഇങ്ങനെ മാറിമറിയാൻ കാരണമായത്.ആ പ്രവർത്തി കൊണ്ട് എന്താണ് ക്രിസ്റ്റ്യാനോ നേടിയത്? ശരിക്കും അവിടെ നിന്നാണ് ജർമ്മനി അവരുടെ തിരിച്ചു വരവ് ആരംഭിച്ചത് ” ഹമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *