ക്രിസ്റ്റ്യാനോ ഒരു മികച്ച പരിശീലകനാകും, ജൂനിയർക്ക് ലഭിച്ചിരിക്കുന്നത് ഒരു മികച്ച പിതാവിനെയും കോച്ചിനേയും :വെസ് ബ്രൗൺ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുമിച്ച് കളിച്ച ഇംഗ്ലീഷ് താരമാണ് വെസ് ബ്രൗൺ.ദീർഘകാലം ഇദ്ദേഹം യുണൈറ്റഡ്നു വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിൽ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് വെസ് ബ്രൗൺ.
റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഭാവിയിൽ ക്രിസ്റ്റ്യാനോക്ക് ഒരു മികച്ച പരിശീലകനാവാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോ ജൂനിയർ ഒരു മികച്ച താരമാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ക്രിസ്റ്റ്യാനോയെ പോലെയുള്ള ഒരു പിതാവിനെ ലഭിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും ബ്രൗൺ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുക തന്നെ ചെയ്യും. ഫുട്ബോളിനോട് വളരെയധികം പാഷനേറ്റ് ആയിട്ടുള്ള താരമാണ് റൊണാൾഡോ. തീർച്ചയായും റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിൽ അദ്ദേഹം ഒരു മികച്ച പരിശീലകനായി മാറും.അത് എനിക്ക് ഉറപ്പാണ്. ഒരുപാട് വർഷമായി റൊണാൾഡോ ഈ രംഗത്ത് ഉണ്ട്. വളരെയധികം പാഷനും ഫോക്കസും അദ്ദേഹത്തിനുണ്ട്. പരിശീലകൻ ആവുക എന്നത് റൊണാൾഡോ ഇഷ്ടപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. തന്റെ മകനും ഒരു മികച്ച താരമാവാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. റൊണാൾഡോ ജൂനിയർ ഒരു മികച്ച പ്രൊഫഷണൽ താരമായി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച പിതാവാണ് ക്രിസ്റ്റ്യാനോ.തീർച്ചയായും തന്റെ മകനെ അദ്ദേഹം സഹായിക്കും.ക്രിസ്റ്റ്യാനോയിൽ നിന്ന് തന്നെ പഠിക്കാൻ ജൂനിയർക്ക് കഴിയും. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് കാണാം ” ഇതാണ് വെസ് ബ്രൗൺ പറഞ്ഞിട്ടുള്ളത്.
തന്നെപ്പോലെ തന്റെ മക്കളും ഫുട്ബോളിൽ സക്സസ് ആവാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തുറന്നു പറഞ്ഞിരുന്നു. നിലവിൽ അൽ നസ്റിന്റെ അക്കാദമി ടീമിന് വേണ്ടിയാണ് റൊണാൾഡോ ജൂനിയർ കളിച്ചു കൊണ്ടിരിക്കുന്നത്.