ക്രിസ്റ്റ്യാനോ എന്ന് ഫിനിഷ് ചെയ്യും?പോർച്ചുഗീസ് പരിശീലകന്റെ മറുപടി!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 54 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 38 കാരനായ താരത്തിന്റെ ഈ പ്രകടനം ഏവർക്കും അത്ഭുതമാണ്. പ്രായം ഇത്രയായിട്ടും തന്റെ പ്രകടനമികവിന് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നത് റൊണാൾഡോ ഓരോ ദിവസം കൂടുന്തോറും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഈയിടെ റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. ഫിനിഷാവുമ്പോൾ താൻ പറയാം എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ക്യാപ്ഷൻ. അതായത് ഉടനെയൊന്നും കരിയർ അവസാനിപ്പിക്കാനുള്ള മെന്റാലിറ്റി റൊണാൾഡോക്കില്ല.പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോ എത്രകാലം ഉണ്ടാകും എന്നത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. പോർച്ചുഗലിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിനോട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോയാണ് അക്കാര്യം തീരുമാനിക്കുക എന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാർട്ടിനസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ കളിക്കളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുണ്ട്. ആ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന്റെ ശരീരം അനുവദിക്കാത്ത സമയത്ത് അദ്ദേഹം തീരുമാനമെടുക്കും.അപ്പോഴാണ് അദ്ദേഹം കരിയർ ഫിനിഷ് ചെയ്യുക. നിലവിൽ എല്ലാം സ്വന്തമാക്കാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്.മൂന്ന് ദിവസത്തെ ഗ്യാപ്പിനിടെ കളിക്കുന്ന രണ്ട് ഇന്റർനാഷണൽ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകുന്നതുപോലെ നൽകാൻ മറ്റൊരു മുപ്പത്തിയെട്ട് വയസ്സുള്ള താരത്തിനും സാധിക്കില്ല. അതാണ് റൊണാൾഡോയുടെ ലെവൽ “പോർച്ചുഗൽ പരിശീലകൻ പറഞ്ഞു.

വരുന്ന യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അടുത്ത വേൾഡ് കപ്പ് കളിക്കുമോ എന്ന കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്. കൂടുതൽ കാലം റൊണാൾഡോ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഫോമിനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *