ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട്? സാധ്യതകൾ ഇതാ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും അത് ഉപേക്ഷിക്കുപ്പെടുകയായിരുന്നു. യുണൈറ്റഡിനെതിരെ റൊണാൾഡോ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതോടുകൂടിയാണ് കരാർ റദ്ദാക്കപ്പെട്ടത്.

അതുകൊണ്ടുതന്നെ ഇനി റൊണാൾഡോക്ക് ഒരു പുതിയ ക്ലബിനെ ആവശ്യമാണ്. വേൾഡ് കപ്പ് കഴിഞ്ഞതോടുകൂടി ഇനി ട്രാൻസ്ഫർ ജാലകം സജീവമാകും.റൊണാൾഡോ എങ്ങോട്ട് എന്നുള്ളത് ഇപ്പോഴും അവ്യക്തമായ ഒരു കാര്യമാണ്.അതിന്റെ സാധ്യതകൾ നമുക്കൊന്ന് പരിശോധിക്കാം.

റൊണാൾഡോ നിലവിൽ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ ആണ്.200 മില്യൺ യുറോയാണ് ഒരു സീസണിന് ശമ്പളമായി കൊണ്ട് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.2025 വരെയുള്ള ഒരു കരാറാണ് ഓഫർ ചെയ്തിട്ടുള്ളത്.എന്നാൽ റൊണാൾഡോ ഇതുവരെ അത് സ്വീകരിച്ചിട്ടില്ല.

അതേസമയം നേരത്തെ ചെൽസി, സ്പോർട്ടിംഗ് ലിസ്ബൻ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും അതിന്റെ സാധ്യതകൾ ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.സാലറിയാണ് സ്പോർട്ടിങ് ലിസ്ബണിന്റെ പ്രധാനപ്പെട്ട പ്രശ്നം. ഏതായാലും നിലവിൽ അൽ നസ്സ്ർ മാത്രമാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്.

കഴിഞ്ഞ ദിവസം റൊണാൾഡോ ദുബൈയിൽ എത്തിയിരുന്നു.പക്ഷേ അത് അവധി ചെലവഴിക്കാൻ വേണ്ടി മാത്രമാണ്.അൽ നസ്സ്ർ അധികൃതരുമായി എന്തെങ്കിലും ചർച്ചകൾ സംഘടിപ്പിക്കുമോ എന്നുള്ളത് അവ്യക്തമാണ്. നിലവിൽ യൂറോപ്പിലെ ഒരു ടോപ്പ് ക്ലബ്ബിൽ കളിക്കുക എന്നുള്ളത് തന്നെയാണ് റൊണാൾഡോയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *