ക്രിസ്റ്റ്യാനോയെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ് : സാറി!

2019/20 സീസണിൽ യുവന്റസിനെ പരിശീലിപ്പിച്ചത് മൗറിസിയോ സാറിയായിരുന്നു. അദ്ദേഹത്തിന് കീഴിൽ സിരി എ കിരീടം നേടാൻ യുവന്റസിന് കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സാറി പരിശീലിപ്പിച്ചിരുന്നു.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനേജ് ചെയ്യൽ ബുദ്ധിമുട്ട് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാറി. ക്രിസ്റ്റ്യാനോ മൾട്ടിനാഷണൽ ബ്രാൻഡ് ആണെന്നും അത്കൊണ്ട് തന്നെ ചില സമയങ്ങളിൽ അദ്ദേഹം ടീമിനും മുകളിൽ നിന്നു എന്നുമാണ് ഇദ്ദേഹത്തിന്റെ വെളിപ്പടുത്തൽ.കഴിഞ്ഞ ദിവസം സ്‌പോർട് ഇറ്റാലിയക്ക് നൽകിയ ഇന്റർവ്യൂയിലാണ് സാറി സൂപ്പർ താരത്തെ കുറിച്ച് പരാമർശിച്ചത്.

” ഒരുപാട് വ്യക്തിപരമായ താല്പര്യങ്ങളുള്ള ഒരു മൾട്ടിനാഷണൽ ബ്രാൻഡ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അത്കൊണ്ട് തന്നെ ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യങ്ങൾ ടീമിനോട് കൂട്ടിയോജിപ്പിക്കേണ്ടി വന്നു.അത്കൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിൽ മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു.അത്കൊണ്ട് തന്നെ നല്ലൊരു മാനേജറാവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ അവിടെ ഒരുപാട് പോസിറ്റീവ് ആയ ഘടകങ്ങളുമുണ്ടായിരുന്നു.റൊണാൾഡോ ടീമിന് വളരെയധികം സംഭാവന ചെയ്തിരുന്നു.തീർച്ചയായും ഒരാൾ ഇത്രയും ഉയർന്ന ലെവലിൽ എത്തുമ്പോൾ ടീമിനെ മറികടക്കുക എന്നുള്ളത് സ്വാഭാവികമാണ്.ഈ കുറച്ചു വർഷങ്ങളിലായിട്ട് ടീമുകളെ കേൾക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ കേൾക്കാറുള്ളത് വ്യക്തിഗത താരങ്ങളെയാണ്.ചില സമയങ്ങളിൽ വ്യക്തികളുടെ മൂല്യവും ടീമിന്റെ മൂല്യവും ഒരുമിച്ച് പോവണമെന്നില്ല ” സാറി പറഞ്ഞു.

അതേസമയം ക്രിസ്റ്റ്യാനോ യുവന്റസ് വിടുമോ എന്നുള്ള ചോദ്യത്തിനും ഇദ്ദേഹം മറുപടി നൽകി.”അത്‌ യുവന്റസിനെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.പക്ഷേ അഞ്ചോ ആറോ താരങ്ങളെ വിട്ടു നൽകുന്ന സ്ഥാനത്ത് ഒരാളെ വിട്ടു നൽകുകയാണെങ്കിൽ അതാണ് ടീമിന് നല്ലത് ” സാറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *