ക്രിസ്റ്റ്യാനോയുള്ളത് മികച്ച രൂപത്തിൽ : പോർച്ചുഗീസ് സഹതാരത്തിന്റെ ഉറപ്പ്!
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ സീസൺ അത്ര നല്ല രൂപത്തിൽ അല്ല മുന്നോട്ടുപോകുന്നത്.യുണൈറ്റഡിന് വേണ്ടി കളിക്കാനുള്ള അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരുന്നു.മാത്രമല്ല പഴയ മികവ് പുലർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നുമില്ല. നിലവിൽ ഖത്തർ വേൾഡ് കപ്പിന് വേണ്ടി പോർച്ചുഗലിന്റെ ദേശീയ ടീമിനോടൊപ്പമാണ് റൊണാൾഡോയുള്ളത്.
റൊണാൾഡോയുടെ ഫോമിന്റെ കാര്യത്തിൽ പലർക്കും ആശങ്കകളുണ്ട്. എന്നാൽ ഈ ആശങ്കകളെയെല്ലാം പോർച്ചുഗീസ് സൂപ്പർതാരമായ റൂബൻ നെവസ് ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോ ഇപ്പോഴുള്ളത് വളരെ മികച്ച രൂപത്തിലാണ് എന്നാണ് നെവസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Boas energias, boas sensações, o mesmo empenho e a mesma concentração de que colocamos em cada desafio. Foco! Vontade! Crença! Seja onde for, Portugal, sempre!🇵🇹🙏🏽 pic.twitter.com/tWgeKBRG3J
— Cristiano Ronaldo (@Cristiano) November 20, 2022
” വളരെ നല്ല രൂപത്തിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. അദ്ദേഹം മികച്ച രൂപത്തിലാണ് ഇപ്പോൾ ഉള്ളതെന്ന് എനിക്ക് പറയാൻ സാധിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കകളും ഇല്ല.ഒരു ടീം എന്ന നിലയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഞങ്ങൾക്ക് കൃത്യമായി അറിയാം. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ മികച്ച രൂപത്തിലാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അതിശയകരമായ പ്രകടനം പുറത്തെടുക്കും ” ഇതാണ് റൂബൻ നെവസ് പറഞ്ഞിട്ടുള്ളത്.
പോർച്ചുഗൽ തങ്ങളുടെ ആദ്യ മത്സരം ഘാനക്കെതിരെയാണ് കളിക്കുക.നവംബർ 24 ആം തീയതിയാണ് ആ മത്സരം നടക്കുക.മത്സരത്തിന്റെ ആദ്യ ഇലവനിൽ തന്നെ ഇടം നേടാൻ റൊണാൾഡോക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.