ക്രിസ്റ്റ്യാനോയുമായി സംസാരിച്ചിരുന്നു : പോർച്ചുഗീസ് ഹീറോ റാമോസ് പറയുന്നു

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടിക്കൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പോർച്ചുഗലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം നൽകിയിരുന്നില്ല. പകരക്കാരനായി വന്ന ഗോൺസാലോ റാമോസിന്റെ മികവിലാണ് പോർച്ചുഗൽ ഈ വിജയം നേടിയത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും ഈ മത്സരത്തിനുശേഷം സംസാരിക്കുന്ന വേളയിൽ റാമോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു. റൊണാൾഡോയുമായി താൻ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം എപ്പോഴും തന്നെ സഹായിക്കാൻ ശ്രമിക്കാറുണ്ട് എന്നുമാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിന് മുന്നേ ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചിരുന്നു.അദ്ദേഹം എപ്പോഴും എന്നെ സഹായിക്കാൻ ശ്രമിക്കാറുണ്ട്.ഞങ്ങളുടെ ക്യാപ്റ്റനാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹത്തോടൊപ്പം മുന്നോട്ടുപോകുക തന്നെ ചെയ്യും. അദ്ദേഹം ഈ വേൾഡ് കപ്പിൽ വളരെയധികം ഫോക്കസ്ഡ് ആയിട്ടാണ് ഉള്ളത് ” ഇതാണ് റാമോസ് റൊണാൾഡോയെ പറ്റി പറഞ്ഞിട്ടുള്ളത്.

പോർച്ചുഗലിന്റെ ഗ്രൂപ്പ് ഘട്ടമത്സരങ്ങളിൽ അവസരം ലഭിച്ചിരുന്നുവെങ്കിലും റൊണാൾഡോക്ക് കൃത്യമായ രൂപത്തിൽ മുതലെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടുകൂടിയാണ് പരിശീലകൻ റൊണാൾഡോയെ പുറത്തിരുത്തി കൊണ്ട് റാമോസിനെ കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *