ക്രിസ്റ്റ്യാനോയുടേത് വെറും ഭാഗ്യം, മെസ്സിയുടെത് അങ്ങനെയല്ല :ഫ്രീകിക്ക് ഗോളുകളെ കുറിച്ച് അഗ്വേറോ.

ഫുട്ബോൾ വിരമിക്കൽ പ്രഖ്യാപിച്ച സെർജിയോ അഗ്വേറോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമാണ്.പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ട്.റയൽ മാഡ്രിഡ് എന്ന ക്ലബ്ബിനോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും ഒരല്പം വിരോധം വെച്ച് പുലർത്തുന്ന വ്യക്തിയാണ് അഗ്വേറോ. അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളിൽ നിന്നും അത് വളരെ വ്യക്തമാണ്.

ഇന്നലെ നടന്ന ഒരു ലൈവ് സ്ട്രീമിനിടെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന സെർജിയോ അഗ്വേറോ നടത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നേടിയിട്ടുള്ള ഫ്രീകിക്ക് ഗോളുകൾ എല്ലാം വെറും ഭാഗ്യം കൊണ്ട് ലഭിച്ചതാണ് എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെത് അങ്ങനെയല്ലെന്നും അഗ്വേറോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എവിടെ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ ഒക്കെ നേടുന്നത് എന്നുള്ളത് പരിശോധിച്ചു നോക്കൂ. വെറും ഭാഗ്യം കൊണ്ട് മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഫ്രീകിക്ക് ഗോളുകൾ ഒക്കെ നേടിയിട്ടുള്ളത്.ലയണൽ മെസ്സിയുടെ കാര്യം അങ്ങനെയല്ല. എല്ലാ ആംഗിളിൽ നിന്നും മെസ്സി ഗോളുകൾ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ നേടിയ ഗോളുകളിൽ പലതും ഗോൾകീപ്പർമാരുടെ പിഴവുകളാണ്.റൗൾ ഗോൺസാലസ് ക്രിസ്റ്റ്യാനോയേക്കാൾ മികച്ച ഗോളുകൾ നേടിയിട്ടുണ്ട്.എന്തിനേറെ പറയുന്നു,കരിം ബെൻസിമ പോലും റൊണാൾഡോയെക്കാൾ മികച്ച ഗോളുകൾ ആണ് നേടിയിട്ടുള്ളത് “ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഇന്റർനാഷണൽ ഫുട്ബോളിലും ഏറ്റവും കൂടുതൽ കൂടുതൽ നേടിയിട്ടുള്ള താരം റൊണാൾഡോ തന്നെയാണ്. അതേസമയം യൂറോപ്പിലെ ക്ലബ്ബ് ഗോളുകളുടെ കാര്യത്തിൽ മെസ്സി ഇപ്പോൾ ഒന്നാമത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *