ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം വേൾഡ് കപ്പ്, അദ്ദേഹം വിട്ടുകൊടുക്കാൻ തയ്യാറല്ല: പോർച്ചുഗീസ് താരം!

39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കാൻ സാധിക്കുന്നുണ്ട്.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 12 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഒരു നിർണായക പെനാൽറ്റി പാഴാക്കിയിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് അൽ നസ്ർ കിങ്സ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.അത് റൊണാൾഡോക്കും ആരാധകർക്കും ഏറെ നിരാശ നൽകിയ കാര്യമായിരുന്നു.

പക്ഷേ റൊണാൾഡോ തന്റെ കരിയർ ഇപ്പോഴൊന്നും അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഒന്ന് അടുത്ത വേൾഡ് കപ്പ് കളിക്കുക എന്നുള്ളതാണ്,രണ്ടാമത്തേത് ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്നതാണ്.അടുത്ത വേൾഡ് കപ്പിൽ റൊണാൾഡോ ഉണ്ടാകുമെന്ന് കാര്യം പോർച്ചുഗീസ് താരമായ വീറ്റിഞ്ഞ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ 39 വയസ്സുകാരനായ റൊണാൾഡോ ഇപ്പോഴും പോർച്ചുഗൽ ദേശീയ ടീമിൽ സ്റ്റാർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ലോങ്ങവിറ്റിയുടെ കാര്യത്തിൽ ഇതിനേക്കാൾ കൂടുതൽ വിശദീകരണം ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.അദ്ദേഹത്തിന്റെ കരിയറിലെ എല്ലാ കാര്യങ്ങളും അവിശ്വസനീയമാണ്.ഈ നിലയിൽ എത്താൻ വേണ്ടി അദ്ദേഹം എടുത്ത അധ്വാനങ്ങളും ത്യാഗങ്ങളും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ ഒരു പ്രവിലേജ് ആണ്.ഞങ്ങളുടെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു അത്.അതിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.ഭാഗ്യവശാൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. തീർച്ചയായും അടുത്ത വേൾഡ് കപ്പ് ആണ് റൊണാൾഡോയുടെ ലക്ഷ്യം. വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു താരമാണ് റൊണാൾഡോ ” ഇതാണ് ഇപ്പോൾ പോർച്ചുഗീസ് താരമായ വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്.

അടുത്ത വേൾഡ് കപ്പിൽ റൊണാൾഡോക്ക് കളിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.വരുന്ന ഫെബ്രുവരിയോട് കൂടി അദ്ദേഹത്തിന് 40 വയസ്സ് പൂർത്തിയാകും. വേൾഡ് കപ്പോടുകൂടി പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും ക്രിസ്റ്റ്യാനോ വിരമിക്കാനാണ് സാധ്യതയുള്ളത്.അതേസമയം ക്ലബ്ബ് ഫുട്ബോളിൽ ഇനിയും കുറച്ചധികം കാലം റൊണാൾഡോ തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *