ക്രിസ്റ്റ്യാനോയും സ്ലാറ്റനും അനിമൽസ് : വിശദീകരിച്ച് കുലുസെവ്സ്ക്കി
2020 മുതൽ 2023 വരെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡേയൻ കുലുസെവ്സ്ക്കി. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിലേക്ക് ചേക്കേറുകയായിരുന്നു. മാത്രമല്ല സ്വീഡന്റെ ദേശീയ ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. അതായത് ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് കുലുസെവ്സ്ക്കി.
ക്രിസ്റ്റ്യാനോ,സ്ലാറ്റൺ എന്നിവരെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ കുലുസെവ്സ്ക്കി പറഞ്ഞിട്ടുണ്ട്. അതായത് രണ്ടുപേരും മൃഗങ്ങളെ പോലെയാണ് എന്നാണ് ഈ താരം പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,സ്ലാട്ടൻ എന്നിവരുടെ പരിശീലന രീതികളെയാണ് കുലുസെവ്സ്ക്കി പ്രശംസിച്ചിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
https://twitter.com/TeamCRonaldo/status/1768175624370180216?t=RlUojg2X6C-hS-lpKBlLng&s=19
” ഒരു ദിവസം ഞാൻ സ്ലാറ്റന്റെ വീട് സന്ദർശിച്ചിരുന്നു. അപ്പോൾ അദ്ദേഹം ട്രെയിനിങ് നടത്തുകയാണ്.ഒരു ദിവസം ഏഴ് മണിക്കൂർ വരെ ട്രെയിനിങ് നടത്തുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. 42 വയസ്സുള്ള അദ്ദേഹം ട്രെയിനിങ് നടത്തുന്നതിന്റെ വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഒരു മൃഗത്തെ പോലെയാണ് അദ്ദേഹം. അതുപോലെതന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും.എന്തൊരു മനുഷ്യനാണ് അദ്ദേഹം. അനിമൽ എന്ന ഗണത്തിൽ തന്നെയാണ് അദ്ദേഹം വരുന്നത്.യുവന്റസിൽ എല്ലാവരും ട്രെയിനിങ്ങ് അവസാനിച്ചാൽ ഉടൻതന്നെ ഫോൺ ഉപയോഗിക്കുകയാണ് ചെയ്യുക. പക്ഷേ റൊണാൾഡോ അങ്ങനെയാവില്ല.അദ്ദേഹം അപ്പോഴും ട്രെയിൻ ചെയ്യുകയോ.അത്രയധികം കഠിനാധ്വാനിയാണ് അദ്ദേഹം.ഒന്നും തെളിയിക്കാൻ ഇല്ലാത്ത താരമാണ് റൊണാൾഡോ. എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അവസാനിച്ചിട്ടില്ല ” ഇതാണ് കുലുസെവ്സ്ക്കി പറഞ്ഞിട്ടുള്ളത്.
സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും സമീപകാലത്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കളിക്കളത്തിൽ തുടരുകയാണ്.39 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ ഇപ്പോഴും സാധിക്കുന്നുണ്ട്.കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോ ആയിരുന്നു.