ക്രിസ്റ്റ്യാനോയാണ് ഐഡോൾ,അദ്ദേഹത്തിന്റെ പാത പിന്തുടരുന്നതിൽ അഭിമാനം :എൻഡ്രിക്ക്.
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിനെ വേണ്ടി അരങ്ങേറ്റം നടത്താൻ യുവ പ്രതിഭയായ എൻഡ്രിക്കിന് സാധിച്ചിരുന്നു. മത്സരത്തിന്റെ 82ആം മിനിട്ടിലായിരുന്നു എൻഡ്രിക്ക് കളത്തിലേക്ക് വന്നിരുന്നത്.
ഇതോടുകൂടി ഒരു റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം എന്ന റെക്കോർഡാണ് എൻഡ്രിക്ക് സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ പ്രമുഖ മാധ്യമമായ ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോയെ കുറിച്ച് എൻഡ്രിക്ക് സംസാരിച്ചിരുന്നു.ക്രിസ്റ്റ്യാനോ തന്റെ ഏറ്റവും വലിയ ഐഡോളാണ് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pelé: 16 years and 257 days
— B/R Football (@brfootball) November 17, 2023
Edu: 16 years and 303 days
Coutinho: 17 years and 28 days
𝐄𝐧𝐝𝐫𝐢𝐜𝐤: 𝟏𝟕 𝐲𝐞𝐚𝐫𝐬 𝐚𝐧𝐝 𝟏𝟏𝟖 𝐝𝐚𝐲𝐬
Endrick became the fourth-youngest player to debut for Brazil men’s national team 🇧🇷 pic.twitter.com/9btDTBFxB8
” കുട്ടിക്കാലം തൊട്ടേയുള്ള എന്റെ ഒരു സ്വപ്നമാണ് റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്നത്. എന്റെ ഏറ്റവും വലിയ ഐഡോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ക്രിസ്റ്റ്യാനോ അണിഞ്ഞ അതേ ജേഴ്സി തന്നെ എനിക്ക് അറിയാൻ സാധിക്കുന്നു എന്നത് വളരെയധികം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു ” എൻഡ്രിക്ക് പറഞ്ഞു.
നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടിയാണ് എൻഡ്രിക്ക് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫർ അദ്ദേഹം റയൽ മാഡ്രിഡിൽ എത്തും. അദ്ദേഹത്തെ നേരത്തെ തന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. മറ്റൊരു ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്കിനെ എഫ്സി ബാഴ്സലോണയും സ്വന്തമാക്കിയിരുന്നു.