ക്രിസ്റ്റ്യാനോക്ക് 99 ചാട്ടവാറടി, നിഷേധിച്ച് ഇറാനിയൻ എംബസി!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു വേണ്ടി ഇറാനിൽ എത്തിയിരുന്നു. ആ സമയത്ത് തന്റെ ആരാധികയായ ഫാത്തിമയെ റൊണാൾഡോ സന്ദർശിച്ചിരുന്നു. റൊണാൾഡോ അവരെ സ്നേഹപൂർവ്വം ഹഗ് ചെയ്യുകയും അവർ കാലുകൾ കൊണ്ട് വരച്ച ചിത്രങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയായ ഒരു വ്യക്തി കൂടിയായിരുന്നു ഫാത്തിമ.

എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഈ വിഷയത്തിൽ ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതായത് ഭാര്യയല്ലാത്ത ഒരാളെ ഹഗ് ചെയ്യുന്നത് ഇറാനിൽ കുറ്റകൃത്യമാണെന്നും അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 99 ചാട്ടവാർ കൊണ്ടുള്ള അടി ശിക്ഷയായി നൽകാൻ വേണ്ടി ഒരു കൂട്ടം അഭിഭാഷകർ ക്രിമിനൽ കമ്പ്ലൈന്റ് നൽകി എന്നുമായിരുന്നു സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരുന്നത്.

അതുകൊണ്ടുതന്നെ റൊണാൾഡോക്ക് ഈ വിഷയത്തിൽ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് പരക്കെ പ്രചരിക്കപ്പെട്ടിരുന്നു.എന്നാൽ ഇത് തീർത്തും വ്യാജമായ വാർത്തയാണ്.മുണ്ടോ ഡിപ്പോർട്ടിവോ സ്വയം മെനഞ്ഞ് ഉണ്ടാക്കിയ ഒരു കള്ള കഥയാണ് ഇത്. സ്പെയിനിലെ ഇറാനിയൻ എംബസി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളത്.അവർ ഈ വിഷയത്തിൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനിൽ ഒരു വലിയ വരവേൽപ്പാണ് റൊണാൾഡോക്ക് ലഭിച്ചിരുന്നത്. റൊണാൾഡോ ഫാത്തിമയെ സന്ദർശിച്ചത് ഇറാനിന്റെ സ്പോർട്സ് അതോറിറ്റിക്ക് വളരെയധികം സന്തോഷമുണ്ടാക്കിയ ഒരു കാര്യമാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഈ സ്പാനിഷ് മാധ്യമം റൊണാൾഡോക്കെതിരെ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാൽ അത് മുളയിലെ നുള്ളികളയാൻ ഇറാനിയൻ എംബസിക്ക് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *