ക്രിസ്റ്റ്യാനോക്ക് ഇപ്പോൾ പഴയ മികവില്ല, ഞങ്ങൾക്ക് വലിയ കിരീടസാധ്യത : ബ്രസീൽ പ്രസിഡന്റ്‌

ഖത്തർ വേൾഡ് കപ്പിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാ ടീമുകളും തങ്ങളുടെ ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരുപാട് ടീമുകൾക്ക് കിരീട സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. അർജന്റീനയും ബ്രസീലും ഫ്രാൻസുമാണ് ഫേവറേറ്റുകളുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്.

ഈയിടെയായിരുന്നു ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ആയിക്കൊണ്ട് ലുല തിരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹം കഴിഞ്ഞദിവസം പോർച്ചുഗൽ സന്ദർശിക്കുകയും ചെയ്തിരുന്നു. വേൾഡ് കപ്പിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ അദ്ദേഹം പങ്കുവെച്ചു.ക്രിസ്റ്റ്യാനോക്ക് ഇപ്പോൾ പഴയ മികവില്ലെന്നും ബ്രസീലിനെ വലിയ കിരീട സാധ്യതയുണ്ട് എന്നുമാണ് ലുല തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 20 വർഷത്തിനുശേഷം ബ്രസീൽ ഇത്തവണ വേൾഡ് കപ്പ് കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള ടീമുകൾ അത്ര നല്ല നിലയിൽ അല്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പഴയ മികവിൽ അല്ല. അതുകൊണ്ടുതന്നെ എനിക്ക് ഇത്തവണ വലിയ പ്രതീക്ഷകൾ ഉണ്ട് ” ഇതാണ് ബ്രസീലിയൻ പ്രസിഡണ്ടായ ലുല കുറിച്ചിട്ടുള്ളത്.

ഏതായാലും ബ്രസീലിന് മേൽ പ്രതീക്ഷകൾ കേറിവരുന്ന ഒരു സമയമാണിത്. 20 വർഷത്തിനുശേഷം ബ്രസീലിനെ കിരീടം നേടാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *