ക്രിസ്റ്റ്യാനോ,എംബപ്പേ എന്നിവരെപ്പോലെയാവാൻ കഴിയും,പക്ഷേ ഞാൻ സെൽഫിഷല്ല: ലിയാവോ പറയുന്നു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഈ 38 ആം വയസ്സിലും അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. 54 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോക്കൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് റഫയേൽ ലിയാവോ.ക്രിസ്റ്റ്യാനോ,എംബപ്പേ എന്നിവരുടെ ലെവലിൽ എത്തുന്നതിൽ നിന്നും തന്നെ തടയുന്ന കാര്യം എന്താണെന്ന് ഇദ്ദേഹത്തോട് ചോദിച്ചിരുന്നു. അവരെപ്പോലെയാവാൻ തനിക്ക് സാധ്യമാകുമെന്നും എന്നാൽ താൻ സെൽഫിഷ് അല്ല എന്നുമാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ,എംബപ്പേ എന്നിവരുടെ ലെവലിൽ എത്താൻ എനിക്ക് സാധിക്കും.പക്ഷേ ഞാൻ സെൽഫിഷല്ല. എനിക്ക് ഗോളുകൾ നേടാനാവും.പക്ഷേ എനിക്ക് അസിസ്റ്റുകൾ നൽകാനാവും. സഹതാരങ്ങൾക്ക് കൈമാറാൻ സാധിക്കും. ഇത്തരം ലെവലുകളിൽ കണക്കുകൾ തന്നെയാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക.എംബപ്പേയും ഹാലന്റും മെസ്സിയും ഒക്കെ കണക്കുകൾ സൃഷ്ടിച്ചിട്ടുണ്ട്.അത് അവർക്ക് വേണ്ടി സംസാരിക്കുന്നു.ഞാൻ അവരെ പോലെയാണ് എന്ന് കരുതിയാൽ, എനിക്ക് ആ ലെവലിൽ എത്താൻ സാധിക്കും “ഇതാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.

ഇറ്റാലിയൻ വമ്പൻമാരായ Ac മിലാന് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണൽ 20 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളാണ് ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്. ഇതിനേക്കാൾ മികച്ച പ്രകടനം ഈ വർഷം തനിക്ക് നടത്താനാവും എന്ന ഒരു ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *