പ്രോട്ടോകോൾ ലംഘിച്ച് കറങ്ങി നടന്നു, വിദാൽ വിവാദത്തിൽ!

ഇന്റർ മിലാന്റെ ചിലിയൻ സൂപ്പർ താരം ആർതുറോ വിദാൽ വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോൾ. കോവിഡ് പ്രോട്ടോകോളുകൾ എല്ലാം ലംഘിച്ചു കൊണ്ട് കറങ്ങി നടന്നതാണ് വിദാലിനെ ഇപ്പോൾ വിവാദത്തിലേക്ക് തള്ളിയിട്ടിക്കുന്നത്. ഇത്‌ സംബന്ധിച്ച് ചിലിയുടെ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. ഒരു മാധ്യമമാണ് വിദാലിന്റെ ഈ കോവിഡ് പ്രോട്ടോകോൾ ലംഘനം പുറത്ത് വിട്ടത്.കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ചെറിയ ലക്ഷണങ്ങളോട് കൂടി വിദാലിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.മണിക്കൂറുകൾക്ക് ശേഷം വിദാലിന് കോവിഡ് പോസിറ്റീവ് ആയതായി ചിലി തന്നെ സ്ഥിരീകരിച്ചിരുന്നു.

അതിന് മുമ്പ് ചിലിയിൽ എത്തിയ ശേഷം വിദാൽ പത്ത് ദിവസമെങ്കിലും ക്വാറന്റയിനിൽ കഴിയേണ്ടതുണ്ട്. ഫുട്ബോൾ താരമാണ് എന്ന കാരണത്താൽ ഇതിൽ ഇളവുണ്ടെങ്കിലും ടീമിന്റെ ബയോ ബബിൾ വിദാൽ ഇത്‌ ലംഘിച്ചതായി ക്ലാരിൻ എന്ന ന്യൂസ്‌പേപ്പർ കണ്ടെത്തുകയായിരുന്നു.താരം കുടുംബങ്ങൾക്കൊപ്പം ഇടപഴകുകയും സുഹൃത്തുക്കൾക്കൊപ്പം ഡിന്നർ കഴിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ ഒരു റേസ്ട്രാക് സന്ദർശിച്ചതായും ഒരു പരസ്യത്തിൽ അഭിനയിച്ചതായും തന്റെ ഉടമസ്ഥതയിലുള്ള സെക്കന്റ്‌ ഡിവിഷൻ ക്ലബ് സന്ദർശിച്ചതായും ഈ മാധ്യമം കണ്ടെത്തിയിട്ടുണ്ട്.ഇതോടെയാണ് ഹെൽത്ത് ബബിൾ ലംഘിച്ചു എന്ന കാരണത്താൽ താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.ഏകദേശം 80000 ഡോളർ വരെ താരത്തിന് പിഴ ചുമത്തിയേക്കും.ചിലിയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ താരം കളിച്ചേക്കില്ല എന്നുറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *