കോമാളി വേഷം: വിചിത്ര ഔട്ട് ഫിറ്റിലെത്തിയ ഫ്രഞ്ച് സൂപ്പർ താരത്തിന് രൂക്ഷ വിമർശനം!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്. ഇസ്രായേലും ബെൽജിയവുമാണ് ഫ്രാൻസിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്ക് വേണ്ടി ഫ്രഞ്ച് താരങ്ങൾ ഓരോരുത്തരായി ക്യാമ്പിൽ എത്തിയിരുന്നു.ഔട്ട്‌ ഫിറ്റിന്റെ കാര്യത്തിൽ പലപ്പോഴും വലിയ ശ്രദ്ധ പുലർത്തുന്നവരാണ് ഫ്രഞ്ച് താരങ്ങൾ. അതുകൊണ്ടുതന്നെ ആകർഷകമായ വേഷവിധാനങ്ങൾ ധരിച്ചു കൊണ്ടാണ് താരങ്ങൾ എല്ലാവരും ക്യാമ്പിൽ എത്താറുള്ളത്.

എന്നാൽ ഒരല്പം വിചിത്രമായ വേഷത്തിൽ ആയിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ ഇബ്രാഹിമ കൊനാറ്റ ഫ്രഞ്ച് ക്യാമ്പിൽ എത്തിയിരുന്നത്. മുഖം മറച്ചുകൊണ്ടുള്ള ഒരു ഔട്ട്ഫിറ്റ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.പിന്നീട് ക്യാമറകൾക്ക് മുൻപിൽ അദ്ദേഹം മുഖം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങളാണ് ഈ ലിവർപൂൾ സൂപ്പർ താരത്തിന് ലഭിച്ചിട്ടുള്ളത്. ഇതെന്താണ് ഫാഷൻ പരേഡോ എന്നാണ് ആരാധകരിൽ പലരും ഫ്രഞ്ച് താരങ്ങളോട് ചോദിച്ചിട്ടുള്ളത്.

‘ ഇത്തരം കാര്യങ്ങൾ ഒഴിവാക്കി ഫുട്ബോൾ ശ്രദ്ധിക്കൂ ‘ എന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.

‘ ഇതൊരു ഫാഷൻ വീക്ക് അല്ല, താരങ്ങൾ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത് ‘ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിട്ടുള്ളത്.

‘കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. താരങ്ങൾ കോമാളി വേഷം ധരിക്കുന്നതിൽ ആണ് ശ്രദ്ധ നൽകുന്നത്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ ഒരു നടപടി എടുക്കണം ‘ഇതാണ് മറ്റൊരാളുടെ അഭിപ്രായം.

ഫുട്ബോളിനോട് ഒരു ഗൗരവവും ഇല്ലാത്ത താരം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. അവൻ ആരാണ് എന്നാണ് അവന്റെ വിചാരം എന്നാണ് മറ്റൊരാളുടെ കമന്റ്.അങ്ങനെ ആരാധകരുടെ പ്രതിഷേധങ്ങൾ വ്യാപകമാവുകയാണ്. ഇത്തരത്തിലുള്ള വേഷവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താരങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതുണ്ട് എന്നാണ് പലരും ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *