കോപ അമേരിക്ക ഞങ്ങൾക്ക് വേണം: ക്രിസ്റ്റൻ പുലിസിച്ച്!
വരുന്ന ജൂലൈ മാസത്തിലാണ് ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുക.USA യിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.സൗത്ത് അമേരിക്കയിലെ ടീമുകൾ മാത്രമല്ല,നോർത്ത് അമേരിക്കയിലെ ടീമുകളും ഈ ടൂർണമെന്റിൽ മാറ്റുന്നുണ്ട്.അതുകൊണ്ടുതന്നെ ഇത്തവണ കോപ്പ അമേരിക്ക കൂടുതൽ ആവേശകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സൂപ്പർതാരങ്ങൾ ഉള്ള USAയൊക്കെ ബ്രസീലും അർജന്റീനയും ഉൾപ്പെടെയുള്ള വമ്പന്മാർക്ക് വെല്ലുവിളിയായേക്കും.
അമേരിക്കയുടെ സൂപ്പർ താരമായ ക്രിസ്ത്യൻ പുലിസിച്ച് ഇപ്പോൾ കോപ്പ അമേരിക്കയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കിരീടം നേടുക എന്നുള്ളത് തന്നെയാണ് USA യുടെ ലക്ഷ്യം എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. മികച്ച ടീമുകൾക്കെതിരെ കളിക്കാനും ഞങ്ങളുടെ കഴിവ് ലോകത്തിനു മുന്നിൽ തെളിയിക്കാനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും പുലിസിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
"There’s just so much buzz around the sport and I think it’s only going to get better in the next few years.”
— The New York Times (@nytimes) January 16, 2024
Christian Pulisic spoke exclusively to @TheAthleticFC about life at AC Milan, why the USMNT can win the Copa America and his time at Chelsea. https://t.co/AkYUyR0qdy
” തീർച്ചയായും ഞങ്ങളുടെ ലക്ഷ്യം കോപ്പ അമേരിക്ക കിരീടം നേടുക എന്നുള്ളത് തന്നെയാണ്. അങ്ങനെയാണ് ഞങ്ങൾ കാര്യങ്ങളെ പരിഗണിക്കാറുള്ളത്.ഞങ്ങൾക്ക് മികച്ച ഒരു യുവ നിര തന്നെയുണ്ട്.മാത്രമല്ല ഇത് ഞങ്ങൾ സംബന്ധിച്ചിടത്തോളം വലിയ ഒരു അവസരമാണ്. ഞങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്” ഇതാണ് അമേരിക്കൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇറ്റാലിയൻ വമ്പൻമാരായ Ac മിലാന് വേണ്ടിയാണ് പുലിസിച്ച് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹമായിരുന്നു നേടിയിരുന്നത്. ആകെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.