കോപ അമേരിക്കയുടെ ഈ പുതിയ കപ്പിത്താൻ ആരാണ്?

അടുത്ത വർഷം ജൂൺ ഇരുപതാം തീയതിയാണ് കോപ്പ അമേരിക്കക്ക് തുടക്കമാവുക.അമേരിക്കയിലെ വച്ച് നടക്കുന്ന ഈ ടൂർണമെന്റ് ജൂലൈ 14ാം തീയതി വരെയാണ് ഉണ്ടാവുക. കോപ്പ അമേരിക്കയുടെ 48ആം എഡിഷനാണ് അടുത്ത വർഷം അരങ്ങേറാൻ പോകുന്നത്. അതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് എയിലാണ് ഇടം നേടിയതെങ്കിൽ നിലവിലെ ഫൈനലിസ്റ്റുകളായ ബ്രസീൽ ഗ്രൂപ്പ് ഡിയിലാണ് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.

ഈ നറുക്കെടുപ്പ് നടക്കുന്നതിനു മുന്നേ കോപ്പ അമേരിക്കയുടെ മാസ്ക്കോട്ടിനെ കോൺമെബോൾ ഒഫീഷ്യലായി കൊണ്ട് പുറത്തിറക്കിയിരുന്നു. കപ്പിത്താൻ എന്നാണ് ഈ മാസ്ക്കോട്ടിന് അവർ പേര് നൽകിയിരിക്കുന്നത്.ഈഗിൾ അഥവാ പരുന്തിന്റെ മാസ്ക്കോട്ടാണ് ഇത്തവണത്തെ കോപ്പ അമേരിക്കയെ പ്രതിനിധീകരിക്കുക. ഒരുപാട് അർത്ഥതലങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ മാസ്കോട്ടിനെ ഇപ്പോൾ ഇവർ തയ്യാറാക്കിയിരിക്കുന്നത്.

കപ്പിത്താൻ എന്ന പേര് ഈ മാസ്ക്കോട്ടിന് നൽകാൻ കാരണം ലീഡർഷിപ്പ് തന്നെയാണ്. പരുന്തും ലീഡർഷിപ്പും തമ്മിലുള്ള സിംബോളിക് കണക്ഷൻ അവർ ഇതിലൂടെ വ്യക്തമാക്കുന്നു. നിരവധി കാര്യങ്ങളെ ഈ കപ്പിത്താൻ എന്ന മാസ്ക്കോട്ട് പ്രതിനിധീകരിക്കുന്നുണ്ട്. ഫ്രീഡം,പാഷൻ, പങ്കെടുക്കുന്ന ടീമുകളെ വിശേഷിപ്പിക്കുന്ന സ്പിരിറ്റ് എന്നീ കാര്യങ്ങളെയാണ് ഇത് റെപ്രസെന്റ് ചെയ്യുന്നത്. കൂടാതെ സൗത്ത് അമേരിക്കൻ ഫുട്ബോളിന്റെ അതുല്യമായ പാഷനെയും ഈ മാസ്ക്കോട്ട് പ്രതിനിധീകരിക്കുന്നുണ്ട്. ലാറ്റിനായ അമ്മയുടെയും അമേരിക്കക്കാരനായ അച്ഛന്റെയും മകളായി കൊണ്ടാണ് കപ്പിത്താനെ ഇവർ അവതരിപ്പിച്ചിരിക്കുന്നത്.അമേരിക്കയുടെ കരുത്ത്,ബോൾഡ്നെസ്സ്,എക്സലൻസ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.

1916 ലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിച്ചത്. 1987 മുതലാണ് ഇവർ മാസ്ക്കോട്ടുകളെ അവതരിപ്പിച്ചു തുടങ്ങിയത്. അർജന്റീനയിൽ വച്ചായിരുന്നു ഇതിന് തുടക്കം കുറിച്ചത്.ഏതായാലും അടുത്ത കോപ്പ അമേരിക്കയുടെ വേദികളിൽ സ്ഥിര സാന്നിധ്യമായി കൊണ്ട് നമുക്ക് കപ്പിത്താനെ കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *