കോപ്പ ലിബർട്ടഡോറസ് സെമി, അർജന്റൈൻ ക്ലബ്ബിനെ തകർത്തു വിട്ട് ബ്രസീലിയൻ ക്ലബ് !
കോപ്പ ലിബർട്ടഡോറസ് സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ ഉജ്ജ്വലവിജയം നേടി ബ്രസീലിയൻ ക്ലബ് പാൽമിറാസ്. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റൈൻ ക്ലബ് റിവർപ്ലേറ്റിനെയാണ് പാൽമിറാസ് തകർത്തു വിട്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീലിയൻ ക്ലബ് അർജന്റീനയിൽ പോയി ജയം കരസ്ഥമാക്കിയത്. ഇതോടെ പാൽമിറാസ് കോപ്പ ലിബർട്ടഡോറസിന്റെ ഫൈനലിന്റെ തൊട്ടരികിലെത്തി.പാൽമിറാസിന്റെ മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ മൂന്നോ അതിലധികോ ഗോളിന്റെ ലീഡിൽ ജയിച്ചാൽ മാത്രമേ റിവർപ്ലേറ്റിന് ഫൈനൽ സാധ്യതകൾ നിലനിൽക്കുന്നോള്ളൂ.
Passou um caminhão verde no Avellaneda ⚽
— ge (@geglobo) January 6, 2021
Palmeiras vence o River na Argentina e abre grande vantagem na semifinal da Libertadores https://t.co/wxiZJUkcY0 pic.twitter.com/o6DXti8Hhj
പാൽമിറാസിന് വേണ്ടി റോണി, ലൂയിസ് അഡ്രിയാനോ, വിന എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. റിവർപ്ലേറ്റിന്റെ വലകാത്തിരുന്നത് അർജന്റൈൻ ഗോൾകീപ്പർ അർമാനിയായിരുന്നു. ഇനി പന്ത്രണ്ടാം തിയ്യതിയാണ് രണ്ടാം പാദ മത്സരം നടക്കുക. 22 വർഷത്തിന് ശേഷമാണ് പാൽമിറാസും റിവർപ്ലേറ്റും കോപ്പയുടെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. അടുത്ത സെമി ഫൈനൽ മത്സരവും അർജന്റീന-ബ്രസീൽ പോരാട്ടം തന്നെയാണ്. ബ്രസീലിയൻ ക്ലബായ സാന്റോസ് അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിനെയാണ് നേരിടുന്നത്. ജനുവരി മുപ്പതാം തിയ്യതി മാരക്കാനയിൽ വെച്ചാണ് ഇതിന്റെ ഫൈനൽ നടക്കുക.
🔥🇳🇬⚽ @FTBSantander brings you all of the moments that mattered from @Palmeiras' impressive 3-0 first leg victory over @RiverPlate tonight! #Libertadores pic.twitter.com/wbf2Cx08ee
— CONMEBOL Libertadores (@TheLibertadores) January 6, 2021