കോപ്പ അമേരിക്ക : നിർണായക മാറ്റം വരുത്തി കോൺമെബോൾ!

കോപ്പ അമേരിക്ക അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക മാറ്റം വരുത്തി കോൺമെബോൾ. ഓരോ ടീമുകളുടെയും സ്‌ക്വാഡിന്റെ അംഗസംഖ്യയിലാണ് കോൺമെബോൾ മാറ്റം വരുത്തിയത്. സ്‌ക്വാഡിലേക്ക് പുതുതായി അഞ്ച് പേരെ ചേർക്കാനാണ് കോൺമെബോൾ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺമെബോൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.അതായത് നിലവിൽ 23 പേരെയായിരുന്നു ഓരോ ടീമുകൾക്കും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നത്. ഇതിപ്പോൾ 28- ആയി കോൺമെബോൾ വർധിപ്പിച്ചിട്ടുണ്ട്. ഓരോ ടീമുകൾക്കും അഞ്ച് പേരെ കൂടി ചേർത്ത് കൊണ്ട് സ്‌ക്വാഡ് ഡെപ്ത് വർധിപ്പിക്കാം.

അതേസമയം 50 പേരെ ഉൾപ്പെടുത്തിയുള്ള പ്രൊവിഷണൽ ലിസ്റ്റിലും മാറ്റം വരുത്താൻ കോൺമെബോൾ അനുമതി നൽകിയിട്ടുണ്ട്.50 പേർ എന്നുള്ളത് 60 പേരാക്കി ഉയർത്തിയിട്ടുണ്ട്. അതായത് പ്രൊവിഷണൽ ലിസ്റ്റിലേക്ക് 10 പേരെ കൂടി പരിശീലകർക്ക് ആഡ് ചെയ്യാം. ജൂൺ ഒന്നിന് മുമ്പ് ഇതെല്ലാം പൂർത്തിയാക്കണമെന്നും കോൺമെബോൾ പരിശീലകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അംഗസംഖ്യ കൂട്ടിയത് ടീമുകൾക്ക് ഉപകാരപ്രദമാവും. നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നതെങ്കിൽ തങ്ങളുടെ കിരീടവരൾച്ചക്ക് വിരാമം കുറിക്കാനാണ് അർജന്റീന ഇറങ്ങുന്നത്. ഇവർക്ക് ഭീഷണിയായി ഉറുഗ്വ, ചിലി, കൊളംബിയ എന്നിവരും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *