കൊളംബിയൻ ഡ്രസ്സിംഗ് റൂമിൽ അടിപിടി, വാർത്തകളോട് പ്രതികരിച്ച് ഹാമിഷ് റോഡ്രിഗസ് !

ഈ കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ 82 വർഷത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു കൊളംബിയ കാഴ്ച്ചവെച്ചിരുന്നത്. ഉറുഗ്വയോട് മൂന്ന് ഗോളുകൾക്ക്‌ തകർന്നടിഞ്ഞ കൊളംബിയ പിന്നീട് ഇക്വഡോറിനോട് 6-1 എന്ന സ്കോറിനാണ് നാണംകെട്ടത്. ഈ മത്സരത്തിന് ശേഷം കൊളംബിയയുടെ ഡ്രസ്സിംഗ് റൂമിൽ അടിപിടിയും വഴക്കും നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസും സഹതാരം ജെഫേഴ്സൺ ലെർമയും തമ്മിൽ വഴക്കടിച്ചു എന്നാണ് വാർത്തകൾ ഉണ്ടായിരുന്നത്. എന്നാൽ ഈ വാർത്തകളോട് പ്രതികരണമറിയിച്ചിരിക്കുകയാണ് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷനും ഹാമിഷ് റോഡ്രിഗസും.ഇരുവരും ഇക്കാര്യം നിരാകരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് റോഡ്രിഗസും കൊളംബിയൻ ഫുട്ബോൾ ടീമും തങ്ങളുടെ ഔദ്യോഗികപ്രസ്താവനയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. താൻ എല്ലാവരുമായി നല്ല ബന്ധമാണ് പുലർത്തുന്നെതെന്നും ഹാമിഷ് റോഡ്രിഗസ് അറിയിച്ചു.

” കളത്തിനകത്ത് ടീമിന് എന്ത് സംഭവിച്ചു എന്നുള്ളത് തീർത്തും ദൗർഭാഗ്യകരമാണ്. ടീമിന്റെ ഈയടുത്ത റിസൾട്ടുകൾ ഒട്ടും അംഗീകരിക്കാനാവുന്നതല്ല. എന്നാൽ ഡ്രസ്സിംഗ് റൂമിലും എന്റെ വ്യക്തി ജീവിതത്തിലും, കൊളംബിയൻ ദേശീയ ടീമിലെ ഓരോ വ്യക്തിയുമായിട്ടും വളരെയധികം നല്ല ബന്ധമാണ് ഞാൻ പുലർത്തികൊണ്ട് പോരുന്നത്. സ്പോർട്ടിങ് പോയിന്റിൽ ഈയൊരു അവസ്ഥ വളരെയധികം സങ്കീർണമാണ്. ഓരോ താരങ്ങളും ഇതിന് ഉത്തരവാദികളുമാണ്. എന്തൊക്കെയായാലും 2022 ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അതിന് വേണ്ടി ഞങ്ങൾ എല്ലാവരും കഠിനാദ്ധ്യാനം ചെയ്യേണ്ടതുണ്ട് ” ഹാമിഷ് റോഡ്രിഗസ് പ്രസ്താവനയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *