കേരളത്തിലേത് യഥാർത്ഥ ഫുട്ബോൾ ആരാധകർ,വിലക്കെടുത്തിട്ടില്ല : യൂറോപ്പ്യൻ മാധ്യമങ്ങൾക്ക് മറുപടിയുമായി വേൾഡ് കപ്പ് CEO.
വലിയ ആഘോഷമാക്കിയാണ് ഖത്തറിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ വേൾഡ് കപ്പിന് വരവേൽക്കുന്നത്. വലിയ രൂപത്തിലുള്ള ആഘോഷ പരിപാടികൾ അവർ അവിടെ നടത്തിയിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഒരുപാട് മലയാളി ആരാധകർ ആ ആഘോഷങ്ങളിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ചില യൂറോപ്പ്യൻ മാധ്യമങ്ങൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഖത്തർ പണം കൊടുത്തു കൊണ്ടാണ് ആരാധകരെ അണിനിരത്തിയത് എന്നായിരുന്നു ഇവരുടെ ആരോപണം.
എന്നാൽ ഈ ആരോപണങ്ങളോട് ഖത്തർ വേൾഡ് കപ്പിന്റെ CEO ആയ നാസർ അൽ ഖാതർ പ്രതികരിച്ചിട്ടുണ്ട്. ഫുട്ബോളിനെ സ്നേഹിക്കുന്ന യഥാർത്ഥ ആരാധകരാണ് കേരളത്തിലേതെന്നും അവരെ വിലക്ക് എടുക്കേണ്ട ആവിശ്യമില്ലെന്നുമാണ് വേൾഡ് കപ്പ് CEO പറഞ്ഞിട്ടുള്ളത്.മീഡിയ വൺ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വേൾഡ് കപ്പ് CEO യുടെ വാക്കുകൾ ഇങ്ങനെയാണ്.
🛬 Touchdown in Qatar for 🏴🏴🇳🇱🇩🇰#FIFAWorldCup pic.twitter.com/lzojUOZ9cD
— FIFA World Cup (@FIFAWorldCup) November 16, 2022
” ഫുട്ബോളിന് വളരെയധികം പ്രചാരമുള്ള സ്ഥലമാണ് കേരളം. ക്രിക്കറ്റിനല്ല, ഫുട്ബോളിനാണ് കേരളത്തിൽ ഒന്നാം സ്ഥാനം. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന യഥാർത്ഥ ആരാധകരാണ് കേരളത്തിലെത്. അവർ ഒരുപാട് ടൂർണമെന്റുകൾ നടത്തുകയും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. അവരെ വിലക്കെടുക്കേണ്ടതില്ല. മത്സരങ്ങൾ കാണാൻ വേണ്ടി അവർ എത്താറുണ്ട്. ഇവിടെയുള്ളവർ ഈ നാടിനുവേണ്ടി സേവനം ചെയ്യുന്നവരാണ്. അവരെ വിലക്കെടുത്തു എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് ഒരിക്കലും യോജിക്കാനാവില്ല ” ഇതാണ് ഖത്തർ വേൾഡ് കപ്പ് CEO പറഞ്ഞിട്ടുള്ളത്.
ഏതായാലും കേരളത്തിലെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരു അംഗീകാരമാണ്. വലിയ രൂപത്തിലാണ് മലയാളികൾഖത്തറിലെ വേൾഡ് കപ്പ് കൊണ്ടാടാൻ ഒരുങ്ങി നിൽക്കുന്നത്.