കൂട്ടയടി,5 റെഡ് കാർഡുകൾ, ഐഎസ്എല്ലിനെ ഓർമിപ്പിച്ച് വീണ്ടും തുർക്കിഷ് ലീഗ്

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി മോഹൻ ബഗാനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മുംബൈ സിറ്റി വിജയിച്ചത്. മത്സരത്തിൽ ഒരുപാട് വിവാദ സംഭവങ്ങൾ നടന്നു. ആകെ ഏഴ് റെഡ് കാർഡുകളും 11 യെല്ലോ കാർഡുകളും റഫറി പുറത്തെടുത്തു.മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്ക് റെഡ് കാർഡുകൾ ലഭിച്ചപ്പോൾ മോഹൻ ബഗാന്റെ മൂന്ന് താരങ്ങൾക്കാണ് റെഡ് കാർഡ് ലഭിച്ചത്. മത്സരം അവസാനിച്ചതിനുശേഷമുള്ള കയ്യാങ്കളിയെ തുടർന്നാണ് മൂന്നു താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചത്.

ഐഎസ്എല്ലിലെ ഈ മത്സരത്തിന് സമാനമായ മറ്റൊരു മത്സരം തുർക്കിയിലെ തേർഡ് ഡിവിഷനിൽ നടന്നിട്ടുണ്ട്. മത്സരത്തിൽ ബുർസാസ്പോറും ദിയാർ ബെകിർ സ്പോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ദിയാർ ഈ മത്സരത്തിൽ വിജയിച്ചു.ഇതിൽ രണ്ടാമത്തെ ഗോൾ നേട്ടം അവരുടെ താരം ആഘോഷിച്ചത് എതിർ ക്യാമ്പിനെ പ്രകോപിപ്പിച്ചു കൊണ്ടായിരുന്നു.ഇത് വലിയ വിവാദമായി. രണ്ട് ടീമിലെ താരങ്ങളും സ്റ്റാഫുകളുമൊക്കെ പരസ്പരം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതോടെ ഗ്രൗണ്ടിൽ കൂട്ടയടി നടന്നു.

അടിയും ഇടിയും ചവിട്ടും ആക്രമണ സംഭവങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറുകയായിരുന്നു.തുടർന്ന് റഫറി ഒരൊറ്റയടിക്ക് 5 താരങ്ങൾക്കാണ് റെഡ് കാർഡ് നൽകിയത്.ഏതായാലും ശക്തമായ ശിക്ഷാനടപടികൾ ഇക്കാര്യത്തിൽ എടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുർക്കിയിൽ ഇന്നലെ നടന്ന ഫസ്റ്റ് ഡിവിഷനിലെ ഫെനർബാഷെയുടെ മത്സരത്തിൽ റഫറിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് പോലീസിന്റെ പ്രൊട്ടക്ഷനിലാണ് അദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്നും കൊണ്ടുപോയത്.ഇതിനു മുൻപേ രണ്ട് വിവാദ സംഭവങ്ങൾ തുർക്കിയിൽ അരങ്ങേറിയിരുന്നു.

ഒന്ന് അങ്കരാഗുക്കു ക്ലബ്ബ് പ്രസിഡണ്ട് റഫറിയെ ഇടിച്ച് വീഴ്ത്തിയതായിരുന്നു. അതിൽ പ്രസിഡന്റിന് ലൈഫ് ടൈം ബാൻ ലഭിച്ചു. മറ്റൊരു സംഭവം രണ്ടുദിവസങ്ങൾക്കു മുന്നേ ആയിരുന്നു നടന്നിരുന്നത്. പെനാൽറ്റി നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് തുർക്കിയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ് അവരുടെ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കളിക്കളം വിട്ടുകൊണ്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഇവാൻ വുക്മനോവിച്ച് ചെയ്തതിന് സമാനമായിരുന്നു ഇത്. അങ്ങനെ തുർക്കിഷ് ലീഗും ഇന്ത്യൻ സൂപ്പർ ലീഗും തമ്മിൽ ഒരുപാട് സാമ്യതകൾ നമുക്കിപ്പോൾ കാണാൻ കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *