കുൻഹ, റോഡ്രിഗോ, നേരെസ്.പ്രീ ഒളിമ്പിക് സൗഹൃദമത്സരങ്ങൾക്കുള്ള ബ്രസീൽ അണ്ടർ 23 ടീമിനെ പ്രഖ്യാപിച്ചു!
അടുത്ത വർഷം ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി കളിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ബ്രസീൽ സീനിയർ ടീം പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അണ്ടർ 23 ടീമിനെ പരിശീലകൻ ആന്ദ്രേ ജാർദിൻ പുറത്തു വിട്ടത്. ടിറ്റെയുടെ ടീമിൽ ഇടം ലഭിക്കാത്ത ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും അണ്ടർ 23 ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. അടുത്ത മാസം സൗദി അറേബ്യയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ പതിമൂന്നാം തിയ്യതി സൗദി അറേബ്യയെയും പതിനാറാം തിയ്യതി ഈജിപ്തിനെയുമാണ് ബ്രസീൽ നേരിടുന്നത്. രണ്ട് ടീമുകളും ഒളിമ്പിക്സിന് യോഗ്യത നേടിയവർ ആണ്. ബ്രൂണോ ഗിമിറസ്, ലുക്കാസ് പക്വറ്റ, റോഡ്രിഗോ, ഡേവിഡ് നേരെസ്, ഗബ്രിയേൽ മഗല്ലസ്, റെയ്നീർ ജീസസ്, കുൻഹ എന്നീ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
Bruno Guimarães, Lucas Paquetá, Rodrygo, Matheus Cunha…
— ge (@geglobo) October 23, 2020
Jardine convoca seleção olímpica para amistosos contra Arábia Saudita e Egito
Lista com 23 nomes não conta com jogadores que atuam no Brasil
➡ https://t.co/pdAMEkQaoQ pic.twitter.com/3XLKfMAptW
ബ്രസീൽ അണ്ടർ 23 ടീമിനെ താഴെ നൽകുന്നു…
Goalkeepers
Philipe – FC Dallas, United States
Gabriel Brazão – Real Oviedo, Spain
Daniel Fuzato – Gil Vicente, Portugal
Defenders
Gabriel Magalhães – Arsenal, England
Ibañez – Rome, Italy
Luiz Felipe – Lazio, Italy
Lyanco – Torino, Italy
Side
Ayrton Lucas – Spartal Moscow, Russia
Caio Henrique – Monaco, France
Dodô – Shakhtar Donetsk, Ukraine
Emerson – Betis, Spain
Socks
Wendel – Zenit, Russia
Maycon – Shakhtar Donetsk, Ukraine
Bruno Guimarães – Lyon, France
Marcos Antônio – Shakhtar Donetsk, Ukraine
Reinier – Borussia Dortmund, Germany
Lucas Paquetá – Lyon, France
Forward
Antony – Ajax, Netherlands
Pedrinho – Benfica, Portugal
Rodrygo – Real Madrid, Spain
David Neres – Ajax, Netherlands
Matheus Cunha – Hertha Berlin, Germany
Evanilson – Porto, Portugal