കുദൂസിന്റെ പകരക്കാരൻ അർജന്റീനയിൽ നിന്ന്, വേൾഡ് ചാമ്പ്യനെ സ്വന്തമാക്കാൻ അയാക്സ്!
അയാക്സിന്റെ സൂപ്പർ താരമായ മുഹമ്മദ് കുദുസിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി കഴിഞ്ഞു. 45 മില്യൺ യുറോയാണ് അയാക്സിന് ലഭിച്ചിട്ടുള്ളത്. അഞ്ചുവർഷത്തെ ഒരു കരാറിലാണ് താരം ഒപ്പുവെക്കുക.താരത്തിന് വേണ്ടി ചെൽസിയും ബ്രൈറ്റണുമൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.
ഏതായാലും അയാക്സിന് ഇപ്പോൾ അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ഒരു മികച്ച താരത്തെ ആവശ്യമാണ്.ആ സ്ഥാനത്തേക്ക് അവർ ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡയെയാണ്. താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് അയാക്സ് അറ്റ്ലാന്റ യുണൈറ്റഡിനെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🚨 – BREAKING: Ajax wants to sign Thiago Ezequiel Almada (Atlanta United). The attacking midfielder would have to cost a little more than €15M. The player himself wants to join Ajax. [@telegraaf] pic.twitter.com/9HIMgeeb4r
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) August 25, 2023
തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അമേരിക്കൻ ലീഗിൽ ഈ താരം നടത്തിക്കൊണ്ടിരിക്കുന്നത്. 22 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും പത്ത് അസിസ്റ്റുകളും ഇദ്ദേഹം അറ്റ്ലാന്റക്കായി സ്വന്തമാക്കിയിട്ടുണ്ട്. താരത്തിനുവേണ്ടി ലീഗിലെ ഒരു റെക്കോർഡ് ഫീ തന്നെ ഈ അമേരിക്കൻ ക്ലബ്ബ് ആവശ്യപ്പെട്ടേക്കും. 23 മില്യൺ പൗണ്ട് ആയിരിക്കും അറ്റ്ലാന്റ ആവശ്യപ്പെടുക.
2022 ഫെബ്രുവരിയിൽ അർജന്റൈൻ ക്ലബ്ബായ വെലസിൽ നിന്നായിരുന്നു അൽമേഡയെ അറ്റ്ലാന്റ സ്വന്തമാക്കിയിരുന്നത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയപ്പോൾ ആ ടീമിന്റെ ഭാഗമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു താരം കൂടിയാണ് അൽമേഡ. പക്ഷേ അദ്ദേഹം ഇപ്പോൾ അയാക്സിലേക്ക് ചേക്കേറാൻ തന്നെയാണ് സാധ്യതകൾ നിലനിൽക്കുന്നത്.