കിടിലൻ എംബപ്പേ,പോളണ്ടും കടന്ന് ഫ്രാൻസ് മുന്നോട്ട്!
ഒരല്പം മുമ്പ് ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബപ്പേയുടെ മികവിലാണ് ഫ്രാൻസ് ഈ വിജയം സ്വന്തമാക്കിയിട്ടുള്ളത്.ഇതോടുകൂടി ഫ്രാൻസ് ക്വാർട്ടർ പ്രവേശനം ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തിന്റെ 44ആം മിനിട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് ഒലിവർ ജിറൂദാണ് ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയിലാണ് എംബപ്പേയുടെ ഗോളുകൾ പിറന്നത്.74ആം മിനുട്ടിൽ ഡെമ്പലെയുടെ അസിസ്റ്റിൽ നിന്നും 91ആം മിനുട്ടിൽ തുറാമിന്റെ അസിസ്റ്റിൽ നിന്നുമാണ് എംബപ്പേ ഗോളുകൾ നേടിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ലെവന്റോസ്‌ക്കി പോളണ്ടിന്റെ ആശ്വാസഗോൾ നേടുകയായിരുന്നു.
MBAPPE IS UNREAL 😱
— ESPN FC (@ESPNFC) December 4, 2022
TWO GOALS AND AN ASSIST! pic.twitter.com/vXb7Cus2tv
ഏതായാലും ഈ ഇരട്ട ഗോളുകളോടു കൂടി വേൾഡ് കപ്പിൽ ആകെ 9 ഗോളുകൾ പൂർത്തിയാക്കാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ നാലു ഗോളുകൾ നേടിയ എംബപ്പേ ഈ വേൾഡ് കപ്പിൽ 5 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. അതായത് വേൾഡ് കപ്പിലെ ഗോളടിയുടെ കാര്യത്തിൽ മെസ്സിക്കൊപ്പം എത്താൻ ഇപ്പോൾ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്. 9 ഗോളുകളാണ് മെസ്സി വേൾഡ് കപ്പ് ചരിത്രത്തിൽ നേടിയിട്ടുള്ളത്.