കാസമിറോ നയിക്കും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇക്വഡോറിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്രസീൽ. നാലിൽ നാലും വിജയിച്ചു കൊണ്ട് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ. അത്കൊണ്ട് തന്നെ നാളെത്തെ മത്സരം വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുക എന്നതാവും ബ്രസീലിന്റെ ലക്ഷ്യം.ഇന്ത്യൻ സമയം നാളെ പുലർച്ചെ ആറ് മണിക്കാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ബ്രസീലിനെ നയിക്കുക റയൽ മാഡ്രിഡ്‌ താരമായ കാസമിറോയായിരിക്കും. ഇന്നലെ ബ്രസീൽ പരിശീലകൻ ടിറ്റെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ മത്സരത്തിനുള്ള ഇലവനും ടിറ്റെ കണ്ടുവെച്ചിട്ടുണ്ട്. ഇലവൻ ഔദ്യോഗികമായി ട്വിറ്റെ പുറത്തുവിട്ടിട്ടില്ലെങ്കിലും ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത്‌ പ്രകാരം ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്.

സൂപ്പർ താരങ്ങളായ ഫിർമിനോ, ജീസസ്,എന്നിവർക്ക് ഇടം ലഭിച്ചേക്കില്ല. 4-3-3 എന്ന ഫോർമേഷനായിരിക്കും ടിറ്റെ ഉപയോഗിക്കുക. ഗോൾകീപ്പറായി ആലിസൺ ബക്കർ തന്നെയായിരിക്കും. പ്രതിരോധനിരയിൽ ഡാനിലോ, എഡർ മിലിറ്റാവോ,മാർക്കിഞ്ഞോസ്, അലക്സ് സാൻഡ്രോ എന്നിവരായിരിക്കും ഇടം നേടുക. പരിക്ക് മൂലം പുറത്തായ ഡാനി ആൽവെസ്, തിയാഗോ സിൽവ എന്നിവരുടെ അഭാവം പരിഹരിക്കുക എന്നുള്ളതായിരിക്കും ഈ പ്രതിരോധനിരയുടെ ഏറ്റവും വലിയ വെല്ലുവിളി. കാസമിറോ-ഫ്രെഡ്-ലുക്കാസ് പക്വറ്റ എന്നിവരാണ് മധ്യനിരയിൽ അണിനിരക്കുക. സമീപകാലത്തെ മികച്ച പ്രകടനമാണ് പക്വറ്റക്കും ഫ്രഡിനും ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്.മുന്നേറ്റനിരയിൽ നെയ്മർ – ബാർബോസ -റിച്ചാർലീസൺ എന്നിവർ അണിനിരക്കും. മികച്ച ഫോമിൽ കളിക്കുന്ന ബാർബോസ ഗോളടി ചുമതല നിർവഹിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇലവൻ : Alisson, Danilo, Éder Militão, Marquinhos and Alex Sandro; Casemiro, Fred and Lucas Paquetá; Richarlison, Neymar and Gabriel Barbosa.

Leave a Reply

Your email address will not be published. Required fields are marked *