കഴിവുകെട്ട ക്യാപ്റ്റൻ:എംബപ്പേക്ക് ഫ്രാൻസിൽ നിന്നും രൂക്ഷവിമർശനം!

ഇത്തവണത്തെ യൂറോ കപ്പിൽ നിന്നും ഫ്രാൻസ് ഫൈനലിലാണ് പുറത്തായത്. സ്പെയിനായിരുന്നു ഒന്നിനെതിരെ 2 ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേക്ക് ടൂർണമെന്റിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു പെനാൽറ്റി ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം നേടിയിരുന്നത്.എംബപ്പേയിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം ഫ്രാൻസിന് ലഭിച്ചില്ല എന്നതാണ് വാസ്തവം.

പോഗ്ബയിൽ നിന്നും ലഭിക്കുന്നത് പോലെയുള്ള പാസുകൾ ഇപ്പോൾ ലഭിക്കുന്നില്ല എന്ന് എംബപ്പേ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ എംബപ്പേയെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ്. കഴിവുകെട്ട ക്യാപ്റ്റൻ എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇമ്മാനുവൽ പെറ്റിറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം നല്ലൊരു ക്യാപ്റ്റൻ അല്ല. തനിക്ക് നല്ല പാസുകൾ ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞതിലൂടെ അദ്ദേഹം സഹതാരങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അതല്ല ഒരു ക്യാപ്റ്റന്റെ റോൾ.കൂടാതെ മോശം പ്രകടനത്തിന് അദ്ദേഹം പലപ്പോഴും പഴി ചാരുന്നത് തകർന്ന മൂക്കിനേയും തന്റെ മാസ്കിനെയുമാണ്. മാസ്ക് വെച്ച് കളിക്കുന്ന ആദ്യത്തെ താരമൊന്നുമല്ലല്ലോ എംബപ്പേ.കളത്തിനകത്തോ പുറത്തോ യാതൊരുവിധ ലീഡർഷിപ്പും ഇല്ലാത്ത വ്യക്തിയാണ് എംബപ്പേ. ഫിസിക്കലി ഫിറ്റാവാൻ ഒരുപാട് സമയം ലഭിച്ചിട്ടും അദ്ദേഹം അത് ചെയ്തില്ല. ശാരീരികമായും മാനസികമായും അദ്ദേഹം ഒട്ടും നല്ലതായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം മൂല്യമില്ലാത്ത, കഴിവ് കെട്ട ഒരു ക്യാപ്റ്റനാണ് ” ഇതാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.

യൂറോ കപ്പ് എംബപ്പേയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല.പക്ഷേ അദ്ദേഹം പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.ഇനിമുതൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം കളിക്കുക. ജൂലൈ 16 ആം തീയതി അതിഗംഭീരമായ രീതിയിൽ സാന്റിയാഗോ ബെർണാബുവിൽ ഈ താരത്തെ അവതരിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *