കഴിഞ്ഞ ഏഴുമാസമായി ഞാൻ ചിരിച്ചിട്ടില്ല: ബ്രസീലിന്റെ ഹീറോയായതിനു ശേഷം റോക്ക് പറയുന്നു!

കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോക്കെതിരെ വിജയം സ്വന്തമാക്കാൻ ബ്രസീലിന്റെ അണ്ടർ 20 ടീമിന് സാധിച്ചിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബ്രസീൽ വിജയിച്ചിരുന്നത്.ഇരട്ട ഗോളുകൾ സ്വന്തമാക്കാൻ സൂപ്പർ താരം വിറ്റോർ റോക്കിന് സാധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് മത്സരത്തിലെ ഹീറോയായത്.

വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു കഴിഞ്ഞ കുറച്ച് മാസമായി റോക്കിന് ഉണ്ടായിരുന്നത്.ബ്രസീലിൽ നിന്നും ബാഴ്സലോണയിൽ എത്തിയ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടേണ്ടി വന്നിരുന്നു. മറ്റൊരു സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിന് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

ഏതായാലും ബ്രസീലിന്റെ അണ്ടർ 20 ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയതിനുശേഷം മനസ്സ് തുറന്ന് റോക്ക് സംസാരിച്ചിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് താൻ സന്തോഷിക്കുന്നത് എന്നാണ് റോക്ക് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ ആറോ ഏഴോ മാസമായി ഞാൻ ചിരിച്ചിട്ടില്ല.ബ്രസീലിന്റെ അണ്ടർ 20 ടീമിനോടൊപ്പം വളരെ കുറഞ്ഞ സമയം മാത്രമാണ് ഇപ്പോൾ ഞാൻ ചിലവഴിച്ചിട്ടുള്ളത്.പക്ഷേ അത് വളരെയധികം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞു.ഞാൻ വളരെ സന്തോഷവാനാണ്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരം ഒരു ഘട്ടത്തിൽ തീർച്ചയായും മത്സരങ്ങൾ വരുമ്പോൾ ഗോളുകൾ നേടാൻ സാധിക്കുക തന്നെ ചെയ്യും ” ഇതാണ് റോക്ക് പറഞ്ഞിട്ടുള്ളത്.

ബാഴ്സയിൽ പ്രൂവ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും റയൽ ബെറ്റിസിൽ അതിന് സാധിക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നത്. ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം നടത്താൻ റോക്കിന് സാധിച്ചിരുന്നു. കൂടുതൽ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ ബ്രസീലിയൻ സൂപ്പർ താരം.

Leave a Reply

Your email address will not be published. Required fields are marked *