കളി നിർത്താമെന്ന എംബപ്പേയുടെ പരാമർശം, പ്രതികരണമറിയിച്ച് ഫ്രഞ്ച് പരിശീലകൻ!
ദിവസങ്ങൾക്ക് മുമ്പ് സൂപ്പർ താരം കിലിയൻ എംബപ്പേ നൽകിയ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. കൂട്ടത്തിൽ ഫ്രഞ്ച് നാഷണൽ ടീമിനെ പറ്റിയും എംബപ്പേയുടെ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഫ്രാൻസ് ടീമിലെ പ്രശ്നക്കാരൻ താനാണ് എന്നുണ്ടെങ്കിൽ കളി അവസാനിപ്പിക്കാം എന്നായിരുന്നു താരം അറിയിച്ചിരുന്നത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.ഏതായാലും ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സ് അറിയിച്ചിട്ടുണ്ട്. മാനേജ് ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത താരമാണ് എംബപ്പേയെന്നും അദ്ദേഹം ടീമിൽ ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ഫ്രഞ്ച് പരിശീലകൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Didier Deschamps on Kylian Mbappé: “He is not a difficult player to manage.” | Get French Football News: https://t.co/HaAEc1uveS via @GFFN
— Murshid Ramankulam (@Mohamme71783726) October 7, 2021
” മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഇല്ലാത്ത താരമാണ് എംബപ്പേ.ടീമിനെ ലക്ഷ്യങ്ങൾ നിറവേറ്റാൻ എംബപ്പേ പ്രതിജ്ഞാബദ്ധനാണ്.മത്സരത്തിൽ സ്വന്തമായി വിത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് എംബപ്പേ. അതിനർത്ഥം അദ്ദേഹം ടീമിന്റെ ലക്ഷ്യങ്ങളിൽ നിന്ന് മാറുന്നു എന്നല്ല.ഏതൊരു താരത്തോടും പറയുന്നതേ എനിക്കിപ്പോൾ അദ്ദേഹത്തോട് പറയാനൊള്ളൂ.ടീം എന്ന നിലയിൽ കളിക്കുക.അക്കാര്യത്തിൽ ഞാൻ സത്യസന്ധത കൈവിടാറില്ല.ഒരുപക്ഷെ ലീഗ് വണ്ണിലെ പരിശീലകർക്ക് താരങ്ങളെ മാനേജ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു.പക്ഷേ എന്റെ ടീമിൽ എംബപ്പേ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.എന്തെന്നാൽ എംബപ്പേ ഇല്ലാത്ത ഫ്രഞ്ച് ടീമിനെക്കാൾ എന്ത് കൊണ്ടും മികച്ചത് എംബപ്പേയുള്ള ഫ്രഞ്ച് ടീമാണ് എന്ന് ഞാൻ മനസിലാക്കുന്നു ” ദെഷാപ്സ് പറഞ്ഞു.
ഇന്ന് നേഷൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഫ്രാൻസ് ബെൽജിയത്തിനെ നേരിടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-നാണ് മത്സരം നടക്കുക.