കളി തീരുംമുമ്പ് കളം വിട്ടു, സൗദി കോച്ച് മാൻസീനിക്ക് വ്യാപക വിമർശനം, ഒടുവിൽ മാപ്പ് പറഞ്ഞു!
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൗദി അറേബ്യ പരാജയം രുചിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ സൗത്ത് കൊറിയയാണ് സൗദിയെ പരാജയപ്പെടുത്തിയത്. സൗദി അറേബ്യയുടെ രണ്ട് താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ അവർക്ക് പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവേണ്ടി വരികയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദം സംഭവിച്ചിട്ടുണ്ട്.
സൗദിയുടെ രണ്ടു താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ അവരുടെ പരിശീലകനായ റോബർട്ടോ മാൻസിനി കളിക്കളം വിടുകയായിരുന്നു. മത്സരം അവസാനിക്കുന്നതിനു മുന്നേ അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. താരങ്ങളെ ആശ്വസിപ്പിക്കാൻ പോലും ഈ പരിശീലകൻ മുതിർന്നില്ല എന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം.
Shameful act. Roberto Mancini, a Serie A champion, a Premier League champion, a European champion, can’t respect his players and the country he represents until the end of the penalty shootout. If I’m the Saudi FA, he’s out tonight. #AsianCup2023
— Uri Levy (@Levyninho) January 30, 2024
pic.twitter.com/81Y5mjXjpA
എന്നാൽ മത്സരം അവസാനിക്കുന്നതിനു മുന്നേ കളിക്കളം വിട്ടതിൽ മാൻസീനി വിശദീകരണം നൽകുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. അതായത് മത്സരം അവസാനിച്ചു എന്ന് താൻ തെറ്റിദ്ധരിച്ചുവെന്നും അതിനാലാണ് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് പോയത് എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.മാത്രമല്ല ഈ പ്രവർത്തിയിൽ അദ്ദേഹം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആവേശകരമായ മത്സരത്തിനൊടുവിൽ സൗത്ത് കൊറിയ ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു.
തജികിസ്താനും ജോർദാനും തമ്മിൽ ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയും സൗത്ത് കൊറിയയും തമ്മിലാണ് ഏറ്റുമുട്ടുക. അതേസമയം ആതിഥേയരായ ഖത്തറിന്റെ എതിരാളികൾ ഉസ്ബക്കിസ്ഥാനാണ്. ഇനി രണ്ട് പ്രീ ക്വാർട്ടർ മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഇറാനും സിറിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബഹ്റൈനും ജപ്പാനും തമ്മിൽ മാറ്റുരക്കുന്നുണ്ട്. ഈ മത്സരങ്ങളിലെ വിജയികൾ പരസ്പരമാണ് നാലാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാറ്റുരക്കുക.